---
title: "രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ് പ്രസ് വരുന്നു"
english_title: "delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313733/delhi"
published_at: "2025-09-09T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfd93b67fc8_WhatsApp_Image_2025-09-09_at_12.28.33_bc0c68e0.jpg"
keywords: []
---

# രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ് പ്രസ് വരുന്നു

> **Lead Summary:** ദില്ലി:രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ് പ്രസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. ദീപാവലിക്ക് തൊട്ടുമുമ്പായി വന്ദേ ഭാരത് സ്ലീപ്പർ എക്സ് പ്രസ് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയെ പാട്നയുമായി ബന്ധിപ്പിക്കുന്ന സർവീസ് പിന്നീട് ബിഹാറിലെ ദർഭംഗയിലേക്കോ സീതാമർഹിയിലേക്കോ വ്യാപിപ്പിക്കും. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

## Article Content

ദില്ലി:രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ് പ്രസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. ദീപാവലിക്ക് തൊട്ടുമുമ്പായി വന്ദേ ഭാരത് സ്ലീപ്പർ എക്സ് പ്രസ് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയെ പാട്നയുമായി ബന്ധിപ്പിക്കുന്ന സർവീസ് പിന്നീട് ബിഹാറിലെ ദർഭംഗയിലേക്കോ സീതാമർഹിയിലേക്കോ വ്യാപിപ്പിക്കും. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദില്ലിക്കും പാട്നയ്ക്കും ഇടയിൽ പ്രയാഗ്‌രാജ് വഴിയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുക. 11.5 മണിക്കൂറിൽ യാത്ര പൂർത്തിയാക്കും. നിലവിൽ, ഈ റൂട്ടിലുള്ള ട്രെയിനുകൾക്ക് 12 മുതൽ 17 മണിക്കൂർ വരെയും രാജധാനി എക്സ് പ്രസിന് ഏകദേശം 23 മണിക്കൂർ വരെയും സമയം എടുക്കും. ഷെഡ്യൂൾ അനുസരിച്ച് വന്ദേ ഭാരത് സ്ലീപ്പർ എക്സ് പ്രസ് രാത്രി 8 മണിക്ക് പാട്നയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7:30 ന് ദില്ലിയിൽ എത്തും. മടക്കയാത്രയും സമാനമായ സമയത്ത് തന്നെയായിരിക്കും. ഇതേ റൂട്ടിലെ രാജധാനി എക്സ്പ്രസ് ടിക്കറ്റുകളേക്കാൾ 10–15% കൂടുതലായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ നിരക്കുകൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313733/delhi)