---
title: "സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാദ്ധ്യത"
english_title: "Temperature"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31415/temperature"
published_at: "2022-03-13T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d4f66bcd5e_n367624500164713655192995449d5dff6cdad451ef1febd4b56ff4e1122fac2b046961affae4a65fe9e1bf.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാദ്ധ്യത

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാദ്ധ്യത. ആറ് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാദ്ധ്യത. ആറ് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലവില്‍ കോട്ടയം, കൊല്ലം ജില്ലകളില്‍ 37ഉം, തൃശൂരില്‍ 38ഉം ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്, വെള്ളാനിക്കര, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത വേണം.

മിക്കയിടങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാദ്ധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണിവരെ പുറം ജോലികള്‍ ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31415/temperature)