---
title: "നവരാത്രി, ദീപാവലി ആഘോഷം പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ"
english_title: "Railway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314287/railway"
published_at: "2025-09-12T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c370f652208_IMG-20240619-WA0014.jpg"
keywords: []
---

# നവരാത്രി, ദീപാവലി ആഘോഷം പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ

> **Lead Summary:** ദില്ലി: നവരാത്രി, ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ലോകമാന്യതിലക് - തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

ദില്ലി: നവരാത്രി, ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ലോകമാന്യതിലക് - തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം 25 മുതൽ വ്യാഴാഴ്ചകളിൽ ലോകമാന്യതിലകിൽ നിന്നും ട്രെയിൻ പുറപ്പെടും. ഈ മാസം 27 മുതൽ എല്ലാ ശനിയാഴ്ചകളിലും തിരുവനന്തപുരം- ലോകമാന്യതിലക് എക്സ്പ്രസ് സർവീസ് നടത്തും. ഷൊർണൂർ, കോട്ടയം വഴിയാകും ട്രെയിൻ സർവീസ് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314287/railway)