---
title: "വിജ്ഞാന കേരളം: തലശ്ശേരി ജോബ് ഫെയര്‍ 13 ന്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314306/kannur"
published_at: "2025-09-12T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c38536d544c_download_-_2025-09-12T075316.356.jpeg"
keywords: []
---

# വിജ്ഞാന കേരളം: തലശ്ശേരി ജോബ് ഫെയര്‍ 13 ന്

> **Lead Summary:** കണ്ണൂർ:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സെപ്റ്റംബര്‍ 13 ശനിയാഴ്ച തലശ്ശേരി സെന്റ് ജോസ്ഫ് ഹയര്‍സെക്കഡറി സ്‌കൂളില്‍ പ്രാദേശിക ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മണിക്ക് കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാനം ചെയ്യും. ഇരുനൂറോളം തസ്തികകളിലായി 900 ലധികം തൊഴിലവസരങ്ങളുണ്ട്. വിവിധ മേഖലകളിലെ 45 കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും.

## Article Content

കണ്ണൂർ:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സെപ്റ്റംബര്‍ 13 ശനിയാഴ്ച തലശ്ശേരി സെന്റ് ജോസ്ഫ് ഹയര്‍സെക്കഡറി സ്‌കൂളില്‍ പ്രാദേശിക ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മണിക്ക് കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാനം ചെയ്യും. ഇരുനൂറോളം തസ്തികകളിലായി 900 ലധികം തൊഴിലവസരങ്ങളുണ്ട്. വിവിധ മേഖലകളിലെ 45 കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും.

പത്താം തരം മുതല്‍ ബിരുദ- ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കും ഐടിഐ, പോളിടെക്‌നിക്, ബി.ടെക് യോഗ്യതയുള്ളവര്‍ക്കും അവസരങ്ങളുണ്ട്.ഗ്രാഫിക് ഡിസൈനര്‍, വെബ് ഡവലപ്പര്‍, ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍, ഓട്ടോമൊബെല്‍ ടെക്‌നീഷ്യന്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്, മൊബൈല്‍ ടെക്‌നീഷ്യന്‍, സര്‍വീസ് എന്‍ജീനീയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ടെലികോളര്‍, ലാബ് ടെക്‌നീഷ്യന്‍, ജനറല്‍ നഴ്‌സിംഗ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരങ്ങള്‍.യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങി നൂറിലധികം വിദേശ തൊഴിലവസരങ്ങളും ലഭ്യമാണ്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണും ജോബ് ഫെയറില്‍ പങ്കെടുക്കും. തൊഴിലന്വേഷകര്‍ https://forms.gle/3o5kVh4LeioAJmPeA ഗൂഗിള്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. തത്സമയ രജിസ്‌ട്രേഷന്‍ സൗകര്യവും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314306/kannur)