---
title: "കണ്ണൂർ കണ്ണപുരം കീഴറയിലുണ്ടായ സ്ഫോടനം:  രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314320/kannur"
published_at: "2025-09-12T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c39f2fe6a6e_Screenshot_2025-09-12_094558.jpg"
keywords: []
---

# കണ്ണൂർ കണ്ണപുരം കീഴറയിലുണ്ടായ സ്ഫോടനം:  രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ 

> **Lead Summary:** കണ്ണൂർ :കണ്ണപുരം കീഴറയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കൂടി കണ്ണപുരം പൊലീസ് അറസ്‌റ്റ് ചെയ്തു.

## Article Content

കണ്ണൂർ :കണ്ണപുരം കീഴറയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കൂടി കണ്ണപുരം പൊലീസ് അറസ്‌റ്റ് ചെയ്തു.

പടുവിലായി സ്വദേശി പി.അനീഷ് (36), ഉരുവച്ചാൽ സ്വദേശി പി. രഹീൽ (33) എന്നിവരെയാണ് കണ്ണപുരം പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്ത‌ത്‌.

കേസിലെ പ്രതിയായ അനൂപ് മാലിക്കിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് അറസ്‌റ്റിലേക്ക് നയിച്ചത്. വീട് വാടകയ്ക്ക് എടുത്തത് അനൂപ് മാലിക്കായിരുന്നു. ഇയാൾ നേരത്തെയും സ്ഫോടനക്കേസിൽ പ്രതിയായിരുന്നു. സംഭവത്തിന് പിന്നാലെ പിടിയിലായ ഇയാൾ റിമാൻഡിലായിരുന്നു.

കഴിഞ്ഞ മാസം 30 ന് പുലർച്ചെ 1:50-നാണ് കണ്ണപുരം കീഴറയിലെ വീട്ടിൽ സ്ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും സ്ഫോടനത്തിൻ്റെ ആഘാതത്തിൽ വീടിനും സമീപത്തെ മറ്റ് വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അനൂപ് മാലിക്കിനെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് കസ്‌റ്റിയിൽ വാങ്ങി സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലിലാണ് മറ്റ് രണ്ട് പേരുകൾ കൂടി അനൂപ് വെളിപ്പെടുത്തിയത്. അതീവ രഹസ്യമായി ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. സ്ഫോടനത്തിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314320/kannur)