---
title: "സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും"
english_title: "Cpim meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31433/cpim-meeting"
published_at: "2022-03-13T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d76f39a3f1_images (4).jpeg"
keywords: []
---

# സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും

> **Lead Summary:** സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും.അടുത്ത മാസം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചര്‍ച്ചകളാണ് മുഖ്യ അജണ്ട.

## Article Content

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും.അടുത്ത മാസം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചര്‍ച്ചകളാണ് മുഖ്യ അജണ്ട.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ട് പിബി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തു തയ്യാറാക്കി.ഈ മാസം 25, 26,27 തീയതികളില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.

സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായ സാഹചര്യത്തില്‍ മറ്റ് വിഷയങ്ങള്‍ ഇന്ന് ചര്‍ച്ചക്ക് വരും.പഞ്ചാബ് ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍, രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളാകും ഇന്ന് യോഗം ചര്‍ച്ച ചെയ്യുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31433/cpim-meeting)