---
title: "സൗജന്യ പൊതിച്ചോറ് വിതരണ പദ്ധതി കാരുണ്യ സ്പർശം ഉദ്ഘാടനം ചെയ്തു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314344/kelakam"
published_at: "2025-09-12T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3b4fdd650c_IMG-20250912-WA0020.jpg"
keywords: []
---

# സൗജന്യ പൊതിച്ചോറ് വിതരണ പദ്ധതി കാരുണ്യ സ്പർശം ഉദ്ഘാടനം ചെയ്തു

> **Lead Summary:** കേളകം : സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമും സ്കൗട്ട് ആൻഡ് ഗൈഡ്സും ചേർന്നു തെറ്റുവഴി കൃപ ഭവനിലേക്ക് സൗജന്യമായി പൊതിച്ചോറ് വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത വാത്യാട്ട് ഉദ്ഘാടനം ചെയ്തു. കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, സ്റ്റാഫ് സെക്രട്ടറി വിജി. പി.ജെ, സ്കൗട്ട് മാസ്റ്റർ കെ വി ബിജു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ, കൃപാ ഭവൻ പി ആർ ഒ സുനിൽ രാജ് തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ എൻഎസ്എസ് വൊളണ്ടിയർമാരും സ്കൗട്ട്&ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് നൂറ്റിയമ്പത് പൊതിച്ചോറുകൾ വീതം എല്ലാ വ്യാഴാഴ്ചകളിലും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് കാരുണ്യ സ്പർശം.

## Article Content

കേളകം : സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമും സ്കൗട്ട് ആൻഡ് ഗൈഡ്സും ചേർന്നു തെറ്റുവഴി കൃപ ഭവനിലേക്ക് സൗജന്യമായി പൊതിച്ചോറ് വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത വാത്യാട്ട് ഉദ്ഘാടനം ചെയ്തു. കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, സ്റ്റാഫ് സെക്രട്ടറി വിജി. പി.ജെ, സ്കൗട്ട് മാസ്റ്റർ കെ വി ബിജു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ, കൃപാ ഭവൻ പി ആർ ഒ സുനിൽ രാജ് തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ എൻഎസ്എസ് വൊളണ്ടിയർമാരും സ്കൗട്ട്&ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് നൂറ്റിയമ്പത് പൊതിച്ചോറുകൾ വീതം എല്ലാ വ്യാഴാഴ്ചകളിലും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് കാരുണ്യ സ്പർശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314344/kelakam)