---
title: "അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314565/thiruvanaththapuram"
published_at: "2025-09-13T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c516b84a99c_IMG-20250913-WA0021.jpg"
keywords: []
---

# അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം

> **Lead Summary:** തിരുവനന്തപുരം:അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭയോ​ഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വരുന്ന സഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

## Article Content

തിരുവനന്തപുരം:അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭയോ​ഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വരുന്ന സഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് അധികാരം നൽകാനും മന്ത്രിസഭയോഗത്തിൽ തീരുമാനമായിട്ടുണ്ട്. വനനിയമത്തിലെ ഭേദഗതി ബില്ലിനും മന്ത്രിസഭയോഗത്തിൽ അംഗീകാരം ലഭിച്ചു.

നടപ്പാക്കിയാൽ വളരെ മികച്ച തീരുമാനമെന്നായിരുന്നു വിഷയത്തിൽ താമരശ്ശേരി ബിഷപ്പിന്‍റെ പ്രതികരണം. നേരത്തെ എടുക്കേണ്ട തീരുമാനമെന്നും റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314565/thiruvanaththapuram)