---
title: "കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം"
english_title: "Twodeathatkollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314791/twodeathatkollam"
published_at: "2025-09-14T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c68c0c49798_1000130644.jpg"
keywords: []
---

# കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊല്ലം: **കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലുവാതുക്കല്‍ വേളമാനൂര്‍ മണ്ണയം നഗറില്‍ വിഷ്ണു , മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹരിലാല്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍.

## Article Content

**കൊല്ലം: **കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലുവാതുക്കല്‍ വേളമാനൂര്‍ മണ്ണയം നഗറില്‍ വിഷ്ണു , മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹരിലാല്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314791/twodeathatkollam)