---
title: "പോക്‌സോ കേസിൽ നമ്പർ 18  ഹോട്ടലുടമ റോയ് വയലാട്ട് കുറ്റം സമ്മതിച്ചെന്ന് പൊലീസ്"
english_title: "Number 18 hotel pocso case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31510/number-18-hotel-pocso-case"
published_at: "2022-03-13T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622dcdf54d46a_images (2).jpeg"
keywords: []
---

# പോക്‌സോ കേസിൽ നമ്പർ 18  ഹോട്ടലുടമ റോയ് വയലാട്ട് കുറ്റം സമ്മതിച്ചെന്ന് പൊലീസ്

> **Lead Summary:** കൊച്ചി നമ്പർ 18 പോക്‌സോ കേസിൽ ഹോട്ടലുടമ റോയ് വയലാട്ട് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. റോയ് വയലാട്ടിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി ഡിസിപി വി യു കുര്യാക്കോസ് അറിയിച്ചു. പ്രിതിയുമായി ഹോട്ടലിൽ ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

## Article Content

കൊച്ചി നമ്പർ 18 പോക്‌സോ കേസിൽ ഹോട്ടലുടമ റോയ് വയലാട്ട് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. റോയ് വയലാട്ടിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി ഡിസിപി വി യു കുര്യാക്കോസ് അറിയിച്ചു. പ്രിതിയുമായി ഹോട്ടലിൽ ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

നാളെ കോടതിയിൽ റോയിയെ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കൂട്ടിപ്രതി അഞ്ജലി റിമ ദേവിനെ ചോദ്യം ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് റോയി വയലാട്ട് സിറ്റി പൊലീസ് കമ്മീഷണറുടെ മുന്നില്‍ ഹാജരാകുന്നത്. സുപ്രിംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങൽ. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിനും സൈജു തങ്കച്ചനും പ്രതികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31510/number-18-hotel-pocso-case)