---
title: "മാങ്ങ പറിക്കുന്നതിനിടെ യുവാവ് മാവിൽ നിന്നും വീണ് മരിച്ചു"
english_title: "Fell down and dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31515/fell-down-and-dead"
published_at: "2022-03-13T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622dde8078c80_Picsart_22-03-13_17-36-59-819.jpg"
keywords: []
---

# മാങ്ങ പറിക്കുന്നതിനിടെ യുവാവ് മാവിൽ നിന്നും വീണ് മരിച്ചു

> **Lead Summary:** പേരാവൂർ: മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. നെടുംപുറംചാൽ നെല്ലാനിയിലുള്ള പരേതനായ ഏച്ചിമണ്ണിൽ ബാബുവിന്റെയും, മറിയാമ്മയുടേയും മകൻ ഷിബു മാത്യു ആണ് മരണപ്പെട്ടത്.

## Article Content

പേരാവൂർ: മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. നെടുംപുറംചാൽ നെല്ലാനിയിലുള്ള പരേതനായ ഏച്ചിമണ്ണിൽ ബാബുവിന്റെയും, മറിയാമ്മയുടേയും മകൻ ഷിബു മാത്യു ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കണ്ണിമാങ്ങ പറിക്കാൻ മാവിൽ കയറിയതായിരുന്നു. മരത്തിൽ നിന്നും വീണ് തൽക്ഷണം മരണപ്പെടുകയായിരുന്നു.

ഭാര്യ: ബീന. മക്കൾ: അനീറ്റ മരിയ ഷിബു, അഖിൽ ഷിബു. സഹോദരങ്ങൾ: ഷിജു, ഷീബ. സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31515/fell-down-and-dead)