---
title: "മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്; 'പിണറായി ആഭ്യന്ത്രര വകുപ്പ് ഒഴിയണം, സഭാകവാടത്തില്‍ സത്യാഗ്രഹം നടത്തും"
english_title: "Vdsatheesanagainstcm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315150/vdsatheesanagainstcm"
published_at: "2025-09-16T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c9257f1fe07_1000131291.jpg"
keywords: []
---

# മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്; 'പിണറായി ആഭ്യന്ത്രര വകുപ്പ് ഒഴിയണം, സഭാകവാടത്തില്‍ സത്യാഗ്രഹം നടത്തും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

പൊലീസിലെ ഏറാൻമൂളികൾക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സതീശൻ വിമര്‍ശിച്ചു. വൃത്തിക്കേടുകൾക്ക് മുഴുവൻ പൊലീസ് കൂട്ടുനിൽക്കുന്നു. ഏരിയ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പൊലീസിന് പേടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കുന്നംകുളം, പീച്ചി, പേരൂർക്കട സംഭവങ്ങൾ നിരത്തി സതീശൻ. കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം. അതുവരെ സമരം തുടരുമെന്നും പ്രതിസഭ നേതാവ് നിയമസഭയില്‍ പറഞ്ഞു. അവരെ സർവീസിൽ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ആരോപണ വിധേയരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315150/vdsatheesanagainstcm)