---
title: "നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ റോയ് വയലാറ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി"
english_title: "Roy vayalat arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31516/roy-vayalat-arrested"
published_at: "2022-03-13T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ddfd81e89a_images (3).jpeg"
keywords: []
---

# നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ റോയ് വയലാറ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ റോയ് വയലാറ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. 

## Article Content

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ റോയ് വയലാറ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. 

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് ഡിസിപി വി.യു കുര്യാക്കോസ് പറഞ്ഞു. കൂട്ടുപ്രതി അഞ്ജലി റിമ ദേവിനെ ചോദ്യം ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി.

നമ്പർ 18 പോക്‌സോ കേസ് പ്രതി റോയ് വയലാറ്റ് പൊലീസിൽ കീഴടങ്ങുന്നത് ഇന്ന് രാവിലെയാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31516/roy-vayalat-arrested)