---
title: "വിദ്യാര്‍ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു  നടത്തിയ പ്രസ്താവന അപക്വമെന്ന് എസ്.എഫ്.ഐ."
english_title: "Concession of students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31517/concession-of-students"
published_at: "2022-03-13T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622de13fbe560_sfi.jpg"
keywords: []
---

# വിദ്യാര്‍ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു  നടത്തിയ പ്രസ്താവന അപക്വമെന്ന് എസ്.എഫ്.ഐ.

> **Lead Summary:** വിദ്യാര്‍ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ പ്രസ്താവന അപക്വമെന്ന് എസ്.എഫ്.ഐ. വിദ്യാര്‍ഥി കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും എസ്.എഫ്.ഐ. കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്ക് നാണക്കേടാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

## Article Content

വിദ്യാര്‍ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ പ്രസ്താവന അപക്വമെന്ന് എസ്.എഫ്.ഐ. വിദ്യാര്‍ഥി കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും എസ്.എഫ്.ഐ. കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്ക് നാണക്കേടാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

**
**

**ഫേസ്ബുക്ക് കുറിപ്പ്**

വിദ്യാർത്ഥി കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വം. വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണ് - എസ്.എഫ്.ഐനിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ്, സെക്രട്ടറി അഡ്വ:കെ.എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31517/concession-of-students)