---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315659/appoinment"
published_at: "2025-09-19T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccabfe88f1c_download_(10).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:** കണ്ണൂർ: പയ്യന്നൂര്‍ താലൂക്ക് കാങ്കോല്‍ വില്ലേജിലുള്ള ശ്രീ വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണമതിലകം ക്ഷേത്രത്തിലും എളമ്പിലാന്തട്ട മഹാവിഷ്ണു ക്ഷേത്രത്തിലും അഞ്ച് വീതം പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകള്‍ ഒക്ടോബര്‍ 10 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

## Article Content

കണ്ണൂർ: പയ്യന്നൂര്‍ താലൂക്ക് കാങ്കോല്‍ വില്ലേജിലുള്ള ശ്രീ വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണമതിലകം ക്ഷേത്രത്തിലും എളമ്പിലാന്തട്ട മഹാവിഷ്ണു ക്ഷേത്രത്തിലും അഞ്ച് വീതം പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകള്‍ ഒക്ടോബര്‍ 10 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

തളിപ്പറമ്പ് താലൂക്ക് അരങ്ങം മഹാദേവ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിനായി ഹിന്ദുമതവിശ്വാസികളായ താലൂക്കിലെ സ്ഥിരതാമസക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25 - 67. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ കോഴിക്കോടുള്ള ഓഫീസില്‍ ഒക്ടോബര്‍ 15 വരെ സ്വീകരിക്കും. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ നിന്നും malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 0495 2367735

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315659/appoinment)