---
title: "95 മത് രാജവെമ്പാലയെ പിടികൂടി ഫൈസൽ വിളക്കോട്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315681/iritty"
published_at: "2025-09-19T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccdbdf18d0f_Screenshot_2025-09-19_095749.jpg"
keywords: []
---

# 95 മത് രാജവെമ്പാലയെ പിടികൂടി ഫൈസൽ വിളക്കോട്

> **Lead Summary:** **ഇരിട്ടി** : കഴിഞ്ഞ മൂന്നുവർഷമായി പാമ്പിനെയും മറ്റ് ജീവികളെയും റിസ്‌ക്ക്യു നടത്താൻ ഏതുസമയത്തും ഒരു ഫോൺ വിലക്ക് അപ്പുറത്ത് ഓടിയെത്തുന്ന ആളാണ് മാർക്ക് പ്രവർത്തകനും വനം വകുപ്പിലെ താൽകാലിക ജീവനക്കാരനുമായ ഫൈസൽ വിളക്കോട്. രാത്രിയോ പകലോ വ്യത്യാസമില്ലാത്ത മലയോരത്ത് എവിടെയും തന്റെ ഇരുചക്ര വാഹനത്തിൽ ഒരു സഹായിക്ക് ഒപ്പമെത്തുന്ന ഫൈസലിന് രക്ഷപെടുത്തൽ ഒരു സേവനം മാത്രമാണ് .കഴിഞ്ഞ ദിവസം നെടുമ്പൊയിലെ ദിനേശൻ പൊന്നാരന്റെ കൃഷിയിടത്തിൽ നിന്നും ആറളം പഞ്ചായത്തിലെ വിയറ്റ്നാമിലെ കളത്തിങ്കൽ സലീമിന്റെ പുരയിടത്തിൽ നിന്നുമാണ് രാജവെമ്പാലകളെ പിടികൂടി ആവാസ വ്യവസ്ഥയിൽ തുറന്ന് വിട്ടത് .

## Article Content

**ഇരിട്ടി** : കഴിഞ്ഞ മൂന്നുവർഷമായി പാമ്പിനെയും മറ്റ് ജീവികളെയും റിസ്‌ക്ക്യു നടത്താൻ ഏതുസമയത്തും ഒരു ഫോൺ വിലക്ക് അപ്പുറത്ത് ഓടിയെത്തുന്ന ആളാണ് മാർക്ക് പ്രവർത്തകനും വനം വകുപ്പിലെ താൽകാലിക ജീവനക്കാരനുമായ ഫൈസൽ വിളക്കോട്. രാത്രിയോ പകലോ വ്യത്യാസമില്ലാത്ത മലയോരത്ത് എവിടെയും തന്റെ ഇരുചക്ര വാഹനത്തിൽ ഒരു സഹായിക്ക് ഒപ്പമെത്തുന്ന ഫൈസലിന് രക്ഷപെടുത്തൽ ഒരു സേവനം മാത്രമാണ് .കഴിഞ്ഞ ദിവസം നെടുമ്പൊയിലെ ദിനേശൻ പൊന്നാരന്റെ കൃഷിയിടത്തിൽ നിന്നും ആറളം പഞ്ചായത്തിലെ വിയറ്റ്നാമിലെ കളത്തിങ്കൽ സലീമിന്റെ പുരയിടത്തിൽ നിന്നുമാണ് രാജവെമ്പാലകളെ പിടികൂടി ആവാസ വ്യവസ്ഥയിൽ തുറന്ന് വിട്ടത് .

മൂന്നുവർഷത്തിൽ ഫൈസൽ പിടിക്കൂടുന്ന 95 മത്തെ രാജവെമ്പാലകൂടിയാണിത് . ഇത്തവണ ഫൈസലിന് ഒപ്പം സഹായി ആയി എത്തിയത് മാർക്ക് പ്രവർത്തകൻ കൂടിയായ മിറാജ് പേരാവൂർ ആയിരുന്നു . പാമ്പുകൾക്ക് ഒപ്പം നേരെ നേരെ നിന്നുള്ള പോരാട്ടം കൂടിയാണ് ഓരോ റിസ്‌ക്യുവും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315681/iritty)