---
title: "ഇരിട്ടി നഗരസഭയിൽ ശുചിത്വേത്സവം 2025 ക്യാമ്പയിനുകൾക്ക് തുടക്കമായി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315682/iritty"
published_at: "2025-09-19T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccdc76c572b_IMG-20250919-WA0008.jpg"
keywords: []
---

# ഇരിട്ടി നഗരസഭയിൽ ശുചിത്വേത്സവം 2025 ക്യാമ്പയിനുകൾക്ക് തുടക്കമായി

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി നഗരസഭയിൽ സ്വച്ഛത ഹി സേവ ശുചിത്വേത്സവ പരിപാടികളുടെ ലോഗോ പ്രകാശനം ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു . സെക്രട്ടറി ഇൻ ചാർജ്‌ പി.വി. നിഷ ,ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ തുടങ്ങിയവർ ക്യാമ്പയിൻ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, ആർ ഡബ്ല്യൂ എ പ്രതിനിധികൾ,സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽപങ്കെടുത്തു .

## Article Content

**ഇരിട്ടി** : ഇരിട്ടി നഗരസഭയിൽ സ്വച്ഛത ഹി സേവ ശുചിത്വേത്സവ പരിപാടികളുടെ ലോഗോ പ്രകാശനം ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു . സെക്രട്ടറി ഇൻ ചാർജ്‌ പി.വി. നിഷ ,ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ തുടങ്ങിയവർ ക്യാമ്പയിൻ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, ആർ ഡബ്ല്യൂ എ പ്രതിനിധികൾ,സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽപങ്കെടുത്തു .

17 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലെ അഞ്ച് ഘടകങ്ങളായ ക്ലീൻനെസ്സ് ടാർജെറ്റ് യൂണിറ്റ്, പൊതു സ്ഥലങ്ങളിലെ ശുചിത്വം, സഫായി മിത്ര സുരക്ഷ ശിവിർ, ക്ലീൻ ഗ്രീൻ ഉത്സവ്, അഡ്വക്കസി ഫോർ സ്വച്ഛത തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ പരിപാടികൾ നടപ്പിലാക്കും . ക്ലീൻനെസ്സ് ടാർജറ്റ്‌ യൂണിറ്റുകൾ കണ്ടെത്തി പദ്ധതി തയാറാക്കി അവയുടെ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും . പദ്ധതിയുടെ ഉദ്ഘാടനത്തിൽ നഗരസഭ ഓഫിസും പരിസരവും ശുചീകരണം നടത്തി. സെപ്തംബർ 25ന് നഗരസഭയിലെ എല്ലാ വാർഡുകളിലും ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315682/iritty)