---
title: "വേൾഡ് കൾച്ചറൽ ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ കമ്മീഷൻ ഡൽഹിയുടെ ഈവർഷത്തെ മൂന്ന് പുരസ്‌കാരങ്ങൾ ഇരിട്ടി സ്വദേശികൾക്ക്"
english_title: "Threeawardsatiritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315751/threeawardsatiritty"
published_at: "2025-09-19T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd1659e37be_1000133668.jpg"
keywords: []
---

# വേൾഡ് കൾച്ചറൽ ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ കമ്മീഷൻ ഡൽഹിയുടെ ഈവർഷത്തെ മൂന്ന് പുരസ്‌കാരങ്ങൾ ഇരിട്ടി സ്വദേശികൾക്ക്

> **Lead Summary:** **ഇരിട്ടി : **ഡൽഹി കേന്ദ്രമായി പ്രവൃത്തിക്കുന്ന വേൾഡ് കൾച്ചറൽ ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ കമ്മീഷന്റെ ഈവർഷത്തെ പുരസ്കാരങ്ങളിൽ മൂന്നെണ്ണം ഇരിട്ടി സ്വദേശികൾക്ക് . വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ ഇവരുടെ പ്രവർത്തങ്ങൾ കണക്കിലെടുത്താണ് അംഗീകാരം . ഭാരതീയ പദ്മ ഭൂഷൻ സമ്മാൻ പുരസ്‌കാരം വിമൽ മാത്യു ഉപ്പുകണ്ടത്തിൽ ( ഇരിട്ടി ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ്‌) , ഇന്റർനാഷണൽ വുമൺ ഐക്കൺ പുരസ്‌കാരം ജ്യോതി ജോൺ ( സോബിൻസ് ഗ്രീൻസ് ചാരിറ്റബിൾ ട്രസ്റ്റ്‌), വിശ്വ നാരി ശക്തി സമ്മാൻ പുരസ്‌കാരം സോഫിയ ഫ്രഡറിക്ക്. (ഇരിട്ടി ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ്‌) . ഡൽഹിയിലെ കോൺസ്റ്റിറ്റ്യു ഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്തി പത്രവും ഫലകവും നൽകി ആദരിച്ചു. കേരളത്തിൽ നിന്നും വിവിധ മേഖലകളിൽ പ്രവൃത്തിച്ചു വരുന്ന അനീഷ് ബേബി വഴങ്ങാട്ട് ( ശാലോം എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌, വയനാട്) കോഴിക്കോട് , ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ഏഴോളം വ്യക്തികളെയാണ് സംഘട ആദരിച്ചത് . വിദ്യാഭ്യാസ ജീവകാരുണ്യം തുടങ്ങി വിവിധ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ആയിരുന്നു പുരസ്‌കാരം നൽകിയത് .

## Article Content

**ഇരിട്ടി : **ഡൽഹി കേന്ദ്രമായി പ്രവൃത്തിക്കുന്ന വേൾഡ് കൾച്ചറൽ ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ കമ്മീഷന്റെ ഈവർഷത്തെ പുരസ്കാരങ്ങളിൽ മൂന്നെണ്ണം ഇരിട്ടി സ്വദേശികൾക്ക് . വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ ഇവരുടെ പ്രവർത്തങ്ങൾ കണക്കിലെടുത്താണ് അംഗീകാരം . ഭാരതീയ പദ്മ ഭൂഷൻ സമ്മാൻ പുരസ്‌കാരം വിമൽ മാത്യു ഉപ്പുകണ്ടത്തിൽ ( ഇരിട്ടി ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ്‌) , ഇന്റർനാഷണൽ വുമൺ ഐക്കൺ പുരസ്‌കാരം ജ്യോതി ജോൺ ( സോബിൻസ് ഗ്രീൻസ് ചാരിറ്റബിൾ ട്രസ്റ്റ്‌), വിശ്വ നാരി ശക്തി സമ്മാൻ പുരസ്‌കാരം സോഫിയ ഫ്രഡറിക്ക്. (ഇരിട്ടി ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ്‌) . ഡൽഹിയിലെ കോൺസ്റ്റിറ്റ്യു ഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്തി പത്രവും ഫലകവും നൽകി ആദരിച്ചു. കേരളത്തിൽ നിന്നും വിവിധ മേഖലകളിൽ പ്രവൃത്തിച്ചു വരുന്ന അനീഷ് ബേബി വഴങ്ങാട്ട് ( ശാലോം എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌, വയനാട്) കോഴിക്കോട് , ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ഏഴോളം വ്യക്തികളെയാണ് സംഘട ആദരിച്ചത് . വിദ്യാഭ്യാസ ജീവകാരുണ്യം തുടങ്ങി വിവിധ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ആയിരുന്നു പുരസ്‌കാരം നൽകിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315751/threeawardsatiritty)