---
title: "ഉഷാ സ്കൂൾ ഓഫ്  അത്‌ലറ്റിക്സിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 10ന്"
english_title: "Usha school of athletics"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31578/usha-school-of-athletics"
published_at: "2022-03-14T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ea6e459673_images (1).jpeg"
keywords: []
---

# ഉഷാ സ്കൂൾ ഓഫ്  അത്‌ലറ്റിക്സിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 10ന്

> **Lead Summary:** ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഉഷാ സ്കൂൾ ക്യാമ്പസിൽ ഏപ്രിൽ 10ന് നടക്കും.

## Article Content

ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഉഷാ സ്കൂൾ ക്യാമ്പസിൽ ഏപ്രിൽ 10ന് നടക്കും.

2009, 10, 11 വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്കും 14 നും 18 നും ഇടയിൽ പ്രായമുള്ള സംസ്ഥാന കായിക മേളകളിൽ മികവ് തെളിയിച്ച പെൺ കുട്ടികൾക്കും ട്രയൽസിൽ പങ്കെടുക്കാം.

ബയോഡാറ്റ, പഞ്ചായത്ത്, മുൻസിപ്പാ ലിറ്റി, കോർപറേഷനിൽനിന്നുള്ള വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം 10 ന് രാവിലെ എട്ടിന് കിനാലൂരിലെ ഉഷാ സ്കൂൾ ഗ്രൗണ്ടിലെത്തണം.

വിവരങ്ങൾക്ക് 0496 2645811, 9539007640.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31578/usha-school-of-athletics)