---
title: "പേരാവൂരിൽ പ്രതിഷേധയോഗം ചേർന്ന് സീനിയർ സിറ്റിസൺ ഫോറം"
english_title: "Peravoorseniorsitison"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315798/peravoorseniorsitison"
published_at: "2025-09-19T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd33fb1da87_1000133728.jpg"
keywords: []
---

# പേരാവൂരിൽ പ്രതിഷേധയോഗം ചേർന്ന് സീനിയർ സിറ്റിസൺ ഫോറം

> **Lead Summary:** **പേരാവൂർ : ** വയോജന കമ്മിഷൻ രൂപീകരണത്തിൽ കേരള സീനിയർ സിറ്റിസൺ ഫോറത്തെ അവഗണിച്ചതിൽ പ്രതിഷേധമറിയിച്ച് പേരാവൂർ സീനിയർ സിറ്റിസൺ ഫോറം യോഗം ചേർന്നു.പേരാവൂർ ഡോ.ഭാസ്ക്കരൻ മെമ്മോറിയൽ ഹാളിൽ നടന്ന യോഗം ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോസഫ് കോക്കാട്ടിന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ്പ്രസിഡന്റ് പി കുഞ്ഞിക്കൃഷ്ണൻ മാലൂർ ഉദ്ഘാടനം ചെയ്തു.മുൻ ജില്ലാ പ്രസിഡന്റ്‌ എം പി ഭട്ടത്തരിപ്പാട് മുഖ്യഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ കെ മുകുന്ദൻ മാസ്റ്റർ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.ചർച്ചയിൽ സി നാരായണൻ,കെ സി വേണുഗോപാൽ,ഇ കെ ബാബു,പി വി നാരായണൻ എന്നിവർ പങ്കെടുത്തു.

## Article Content

**പേരാവൂർ : ** വയോജന കമ്മിഷൻ രൂപീകരണത്തിൽ കേരള സീനിയർ സിറ്റിസൺ ഫോറത്തെ അവഗണിച്ചതിൽ പ്രതിഷേധമറിയിച്ച് പേരാവൂർ സീനിയർ സിറ്റിസൺ ഫോറം യോഗം ചേർന്നു.പേരാവൂർ ഡോ.ഭാസ്ക്കരൻ മെമ്മോറിയൽ ഹാളിൽ നടന്ന യോഗം ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോസഫ് കോക്കാട്ടിന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ്പ്രസിഡന്റ് പി കുഞ്ഞിക്കൃഷ്ണൻ മാലൂർ ഉദ്ഘാടനം ചെയ്തു.മുൻ ജില്ലാ പ്രസിഡന്റ്‌ എം പി ഭട്ടത്തരിപ്പാട് മുഖ്യഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ കെ മുകുന്ദൻ മാസ്റ്റർ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.ചർച്ചയിൽ സി നാരായണൻ,കെ സി വേണുഗോപാൽ,ഇ കെ ബാബു,പി വി നാരായണൻ എന്നിവർ പങ്കെടുത്തു.

വയോജനകമ്മിഷൻ രൂപീകരണത്തിൽ സംഘടനയെ പരിഗണിക്കാത്തതിലും,നിർമ്മാണത്തൊഴിലാളി പെൻഷൻ അനുവദിക്കാത്തതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315798/peravoorseniorsitison)