---
title: "സ്മൃതി മധുരം വയോജന സംഗമം സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315928/iritty"
published_at: "2025-09-20T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce457de9449_Screenshot_2025-09-20_113740.jpg"
keywords: []
---

# സ്മൃതി മധുരം വയോജന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി: അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിൽ സ്മൃതിമധുരം വയോജന കലോത്സവം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി: അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിൽ സ്മൃതിമധുരം വയോജന കലോത്സവം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, സീമ സനോജ്, പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ, ബിജോയി പ്ലാതോട്ടം,ലിസി തോമസ്, സെലീന ബിനോയി, ഫിലോമിന മാണി, എൽസമ്മ ജോസഫ്, സജി മച്ചതാന്നി, ജോസ് എ വൺ,ഐ സി ഡി എസ് സൂപ്പർവൈസർ സിനി മാത്യു എന്നിവർ പ്രസംഗിച്ചു,രജീഷ അസി. പ്രൊഫസർ ഡോൺ ബോസ്കോ അങ്ങാടി കടവ് ക്ലാസ് നയിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315928/iritty)