---
title: "'പച്ചത്തുരുത്ത്' സംസ്ഥാന പുരസ്കാര ജേതാക്കളായ പായം പഞ്ചായത്ത് ഭരണസമിതിക്ക്  പൗരാവലി സ്വീകരണം നൽകി."
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315960/iritty"
published_at: "2025-09-20T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce59406550c_IMG-20250920-WA0038.jpg"
keywords: []
---

# 'പച്ചത്തുരുത്ത്' സംസ്ഥാന പുരസ്കാര ജേതാക്കളായ പായം പഞ്ചായത്ത് ഭരണസമിതിക്ക്  പൗരാവലി സ്വീകരണം നൽകി.

> **Lead Summary:** ഇരിട്ടി:ഹരിതകേരളം മിഷൻ മികച്ച പച്ചത്തുരുത്തുകൾക്ക് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ പുരസകാരങ്ങൾക്ക് അർഹത നേടിയ പായം പഞ്ചായത്ത് ഭരണസമിതിക്കും പച്ചത്തുരുത്ത് സംരക്ഷണ സമിതിക്കും പായത്തെ പൗരാവലി നൽകിയ സ്വീകരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി:ഹരിതകേരളം മിഷൻ മികച്ച പച്ചത്തുരുത്തുകൾക്ക് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ പുരസകാരങ്ങൾക്ക് അർഹത നേടിയ പായം പഞ്ചായത്ത് ഭരണസമിതിക്കും പച്ചത്തുരുത്ത് സംരക്ഷണ സമിതിക്കും പായത്തെ പൗരാവലി നൽകിയ സ്വീകരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

പായം പഞ്ചായത്തിലെ കിളിയന്തറ തോണിക്കടവ് മുളംതുരുത്തിന് സംസ്ഥാന തലത്തിൽ പച്ചത്തുരുത്ത് മുളംതുരുത്ത് വിഭാഗത്തിൽ രണ്ടാം സ്ഥാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ജബ്ബാർക്കടവ് പച്ചതുരുത്തിന് ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടിക്കൊണ്ട് മികച്ച പ്രകടനമാണ് പഞ്ചായത്ത് കാഴ്ചവച്ചത്. ഇതിനകം തന്നെ മറ്റു നിരവധി പുരസ്കാരങ്ങൾ നേടിക്കൊണ്ട് സംസ്ഥാനത്ത് തന്നെ മാതൃകയായിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം മാലിന്യ സംസ്കരണം',ഊർജജ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ശ്രദ്ദേയമായ പ്രവർത്തനമാണ് പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. അതിൻ്റെയൊക്കെ സാക്ഷ്യപ്പെടുത്തലുകളാണ് ഈ പുരസ്കാരങ്ങളിലൂടെ കാണാൻ കഴിയുന്നത്.

ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ്. ചെയർ പേഴ്സൺ സ്മിത രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ യു.പി.ശോഭ , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അശോകൻ, സി.പി.ഐ.എം. ഏരിയ സെക്രട്ടറി കെ.വി.സക്കീർ ഹുസൈൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി, വൈസ് പ്രസിഡൻ്റ് അഡ്വ: എം. വിനോദ് കുമാർ, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക,വാർഡ് മെമ്പർമാരായ ഷൈജൻ ജേക്കബ്, പി.സാജിദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315960/iritty)