---
title: "കാട്ടാക്കട കുന്നത്തുകാല്‍ ചാവടിയില്‍ തെങ്ങ് വീണ് അപകടം: രണ്ട്  തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു "
english_title: "Died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/315962/died"
published_at: "2025-09-20T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce5b36a18ee_Screenshot_2025-09-20_130940.jpg"
keywords: []
---

# കാട്ടാക്കട കുന്നത്തുകാല്‍ ചാവടിയില്‍ തെങ്ങ് വീണ് അപകടം: രണ്ട്  തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു 

> **Lead Summary:** കാട്ടാക്കട:കാട്ടാക്കട കുന്നത്തുകാല്‍ ചാവടിയില്‍ തെങ്ങ് വീണ് അപകടം. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്‌നേഹലത , ഉഷ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

## Article Content

കാട്ടാക്കട:കാട്ടാക്കട കുന്നത്തുകാല്‍ ചാവടിയില്‍ തെങ്ങ് വീണ് അപകടം. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്‌നേഹലത , ഉഷ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളില്‍ പലരും ചിതറി ഓടുകയുണ്ടായി, ഇവര്‍ക്കും പരുക്കുകള്‍ പറ്റിയിട്ടുണ്ട്. ഏകദേശം 48 തൊഴിലാളികള്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കനാല്‍ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികള്‍ എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശ്ശാല ഫയര്‍ഫോഴ്‌സും വെള്ളറട പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/315962/died)