---
title: "അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവിൽ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ; ഒരാൾ മരിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316038/iritty"
published_at: "2025-09-20T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ceb3e39af4d_IMG-20250920-WA0048.jpg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവിൽ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ; ഒരാൾ മരിച്ചു 

> **Lead Summary:** ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവിൽ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇലക്ട്രിക് പോസ്റ്റിലേക്കും ഇടിച്ചുകയറി മൂന്ന് യാത്രക്കാരിൽ ഒരാൾ മരിച്ചു . മറ്റൊരാൾക്ക് പരിക്കേറ്റു . രണ്ടാംകടവ് സ്വദേശി പുതിയാകുളങ്ങര വർക്കി (പാപ്പച്ചൻ - 60) ആണ് മരിച്ചത് . ഒപ്പമുണ്ടകുയിരുന്ന ഷാജി കുന്നേൽച്ചെരുവിലിനെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

## Article Content

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവിൽ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇലക്ട്രിക് പോസ്റ്റിലേക്കും ഇടിച്ചുകയറി മൂന്ന് യാത്രക്കാരിൽ ഒരാൾ മരിച്ചു . മറ്റൊരാൾക്ക് പരിക്കേറ്റു . രണ്ടാംകടവ് സ്വദേശി പുതിയാകുളങ്ങര വർക്കി (പാപ്പച്ചൻ - 60) ആണ് മരിച്ചത് . ഒപ്പമുണ്ടകുയിരുന്ന ഷാജി കുന്നേൽച്ചെരുവിലിനെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

വാഹന ഉടമയും ഡ്രൈവറുമായിരുന്ന ജോസഫ് ചേന്നംകുളം പരിക്കുകൾ ഒന്നുമേൽക്കാതെ രക്ഷപെട്ടു .ഇന്നലെ വൈകുന്നേരം ഏകദേശം മൂന്ന് മണിയോടെ ആയിരുന്നു അപകടം . ജോസഫിന്റെ റബർ തോട്ടത്തിൽ കാട് വെട്ടിത്തെളിച്ച ശേഷം മൂന്നുപേരും തിരിച്ചുവരുമ്പോഴായിരുന്നു അപകടം . രണ്ടാംകടവ് ജംഷന് സമീപം കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ട്പെട്ട ജീപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും സമീപത്തിലെ പോസ്റ്റിലേക്കും ഇടിച്ചുകയറുക ആയിരുന്നു . വാഹനം ഇടിച്ചുകയറിയത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന മരം ജീപ്പിന്റെ ഗ്ലാസിനുള്ളിലൂടെ തുളച്ചുകയറി ഡ്രൈവർ സീറ്റിന് സമീപത്തിരുന്ന വർക്കിയുടെ നെഞ്ചിൽ ഇടിക്കുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316038/iritty)