---
title: "മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മണ്ഡപം ഉദ്‌ഘാടനം ഇന്ന്: ആഘോഷപരിപാടികൾക്ക് തുടക്കം"
english_title: "Navaratri festival at the Manathana Chapparam Bhagavathi Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316058/navaratri-festival-at-the-manathana-chapparam-bhagavathi-temple"
published_at: "2025-09-20T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cedb541f3f1_WhatsApp_Image_2025-09-20_at_22.18.22.jpeg"
keywords: []
---

# മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മണ്ഡപം ഉദ്‌ഘാടനം ഇന്ന്: ആഘോഷപരിപാടികൾക്ക് തുടക്കം

> **Lead Summary:** മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ പണികഴിപ്പിച്ച നവരാത്രി മണ്ഡപം ഡോ. വി രാമചന്ദ്രൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും. നവരാത്രി മണ്ഡപം ഉദ്‌ഘാടനത്തിനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓഡിറ്റോറിയത്തിൽ നടക്കും. മാതൃസമിതിയുടെ തിരുവാതിര, മണത്തണയിലെ ഗായകർ ഒന്നിക്കുന്ന ഗാനമേള തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന പരിപാടികൾ. നാളെ മുതലാണ് ചപ്പാരം ക്ഷേത്രത്തിലെ 38-ാമത് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവുക. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പേരാവൂർ കലാമന്ദിർ അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ നവരാത്രി മണ്ഡപത്തിൽ നടക്കും. ഒക്ടോബർ ഒന്ന് വരെയാണ് ആഘോഷ പരിപാടികൾ ഉണ്ടാവുക. നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ദീപക്കാഴ്ചയും ഉണ്ടാകും.

## Article Content

മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ പണികഴിപ്പിച്ച നവരാത്രി മണ്ഡപം ഡോ. വി രാമചന്ദ്രൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും. നവരാത്രി മണ്ഡപം ഉദ്‌ഘാടനത്തിനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓഡിറ്റോറിയത്തിൽ നടക്കും. മാതൃസമിതിയുടെ തിരുവാതിര, മണത്തണയിലെ ഗായകർ ഒന്നിക്കുന്ന ഗാനമേള തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന പരിപാടികൾ. നാളെ മുതലാണ് ചപ്പാരം ക്ഷേത്രത്തിലെ 38-ാമത് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവുക. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പേരാവൂർ കലാമന്ദിർ അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ നവരാത്രി മണ്ഡപത്തിൽ നടക്കും. ഒക്ടോബർ ഒന്ന് വരെയാണ് ആഘോഷ പരിപാടികൾ ഉണ്ടാവുക. നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ദീപക്കാഴ്ചയും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316058/navaratri-festival-at-the-manathana-chapparam-bhagavathi-temple)