---
title: "നിർധന കുടുംബങ്ങൾക്ക് ഭൂമി വിതരണവും രാഷ്ട്രീയ വിശദീകരണ യോഗവും നടന്നു"
english_title: "Keezhppallymandalamcommitty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316184/keezhppallymandalamcommitty"
published_at: "2025-09-21T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfdffa94e85_1000134165.jpg"
keywords: []
---

# നിർധന കുടുംബങ്ങൾക്ക് ഭൂമി വിതരണവും രാഷ്ട്രീയ വിശദീകരണ യോഗവും നടന്നു

> **Lead Summary:** **ഇരിട്ടി : **ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള ഭൂമി വിതരണവും രാഷ്ട്രീയ വിശദീകരണ യോഗവും കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കീഴ്പ്പള്ളി സ്വദേശികളായ നരീക്കോടൻ ഗോവിന്ദൻ ഭാര്യ പുഷ്പവല്ലിയുടെ ഓർമ്മയ്ക്കായും, സഹോദരൻ ശ്രീധരൻ മാതാ പിതാക്കളായ അത്തിക്കൽ പൈതൽ, പാഞ്ചാലിഎന്നിവരുടെയും, സഹോദരങ്ങളായ വാസു, മോഹനൻ,എന്നിവരുടെയും ഓർമ്മയ്ക്കായി സ്ഥലം സൗജന്യമായി വിട്ടുനൽകിയത് . അർഹതപ്പെട്ട ആളുകളെ കണ്ടെത്തി വിതരണം ചെയ്യുന്നതിന് സ്ഥലം ഉടമകൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോട് ആവശ്യപ്പെടുകയിരുന്നു . തുടർന്ന് ആറളം പഞ്ചായത്ത് പരിധിയിലെ സ്വന്തമായി വീടില്ലാത്ത നിർധനരായ അഞ്ച് കുടുംബങ്ങളെ കണ്ടെത്തി വീടുവയ്ക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകുക ആയിരുന്നു . കീഴപ്പള്ളിയിൽ നടന്ന ചടങ്ങിൽ അഞ്ചു കുടുംബങ്ങൾക്കും രേഖകൾ കൈമാറി . സ്ഥലം ദാനം നൽകിയ ഗോവിന്ദനെയും ,ശ്രീധരനെയും ചടങ്ങിൽ കെപിസിസി പ്രസിഡന്റും രമ്യ ഹരിദാസും ചേർന്ന് ആദരിച്ചു . മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പറും മുൻ എംപിയുമായ രമ്യ ഹരിദാസ് വിശിഷ്ടാതിഥിയായിരുന്നു. ചന്ദ്രൻ ജില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കെ. വേലായുധൻ, തോമസ് സാജു ജോമസ്, പി.എ. നസീർ, ജോഷി പാലമറ്റം, കെ.എൻ. സോമൻ, വി. ശോഭ, വി.ടി. ചാക്കോ, പി.എം. ജോസ്, തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി : **ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള ഭൂമി വിതരണവും രാഷ്ട്രീയ വിശദീകരണ യോഗവും കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കീഴ്പ്പള്ളി സ്വദേശികളായ നരീക്കോടൻ ഗോവിന്ദൻ ഭാര്യ പുഷ്പവല്ലിയുടെ ഓർമ്മയ്ക്കായും, സഹോദരൻ ശ്രീധരൻ മാതാ പിതാക്കളായ അത്തിക്കൽ പൈതൽ, പാഞ്ചാലിഎന്നിവരുടെയും, സഹോദരങ്ങളായ വാസു, മോഹനൻ,എന്നിവരുടെയും ഓർമ്മയ്ക്കായി സ്ഥലം സൗജന്യമായി വിട്ടുനൽകിയത് . അർഹതപ്പെട്ട ആളുകളെ കണ്ടെത്തി വിതരണം ചെയ്യുന്നതിന് സ്ഥലം ഉടമകൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോട് ആവശ്യപ്പെടുകയിരുന്നു . തുടർന്ന് ആറളം പഞ്ചായത്ത് പരിധിയിലെ സ്വന്തമായി വീടില്ലാത്ത നിർധനരായ അഞ്ച് കുടുംബങ്ങളെ കണ്ടെത്തി വീടുവയ്ക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകുക ആയിരുന്നു . കീഴപ്പള്ളിയിൽ നടന്ന ചടങ്ങിൽ അഞ്ചു കുടുംബങ്ങൾക്കും രേഖകൾ കൈമാറി . സ്ഥലം ദാനം നൽകിയ ഗോവിന്ദനെയും ,ശ്രീധരനെയും ചടങ്ങിൽ കെപിസിസി പ്രസിഡന്റും രമ്യ ഹരിദാസും ചേർന്ന് ആദരിച്ചു . മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പറും മുൻ എംപിയുമായ രമ്യ ഹരിദാസ് വിശിഷ്ടാതിഥിയായിരുന്നു. ചന്ദ്രൻ ജില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കെ. വേലായുധൻ, തോമസ് സാജു ജോമസ്, പി.എ. നസീർ, ജോഷി പാലമറ്റം, കെ.എൻ. സോമൻ, വി. ശോഭ, വി.ടി. ചാക്കോ, പി.എം. ജോസ്, തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316184/keezhppallymandalamcommitty)