---
title: "മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും"
english_title: "chapparam temple manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316225/chapparam-temple-manathana"
published_at: "2025-09-21T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d03955d680b_A_News_chapparam.jpg"
keywords: []
---

# മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും

> **Lead Summary:** മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പുതുതായി പണികഴിപ്പിച്ച നവരാത്രിമണ്ഡപത്തിന്റെ ഉദ്‌ഘാടനം നടന്നു. ക്ഷേത്ര ആചാര അനുഷ്ട്ടാന സംരക്ഷണ സമിതി പ്രസിഡണ്ട് ഡോ. വി രാമചന്ദ്രൻ നവരാത്രി മണ്ഡപം ഉദ്‌ഘാടനം ചെയ്തു. നവരാത്രി ആഘോഷ കമ്മിറ്റി മുൻ പ്രസിഡണ്ട് വി കെ രവീന്ദ്രൻ അധ്യക്ഷനായി. കൂടത്തിൽ ശ്രീകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സി വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. തിട്ടയിൽ വാസുദേവൻ നായർ, ഗംഗാധരൻ കോലൻചിറ, അനിത ഗോപി, സുകേഷ് എം, ദേവരാജൻ മാസ്റ്റർ, പ്രഭാകരൻ സി എന്നിവർ സംസാരിച്ചു. തുടർന്ന് മാതൃസമിതി അവതരിപ്പിച്ച തിരുവാതിരയും മണത്തണയിലെ കലാകാരൻമാർ അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ നവരാത്രി ആഘോഷപരിപാടി ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ ഒന്നു വരെയാണ് നവരാത്രി മണ്ഡപത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെടുന്നത്.

## Article Content

മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പുതുതായി പണികഴിപ്പിച്ച നവരാത്രിമണ്ഡപത്തിന്റെ ഉദ്‌ഘാടനം നടന്നു. ക്ഷേത്ര ആചാര അനുഷ്ട്ടാന സംരക്ഷണ സമിതി പ്രസിഡണ്ട് ഡോ. വി രാമചന്ദ്രൻ നവരാത്രി മണ്ഡപം ഉദ്‌ഘാടനം ചെയ്തു. നവരാത്രി ആഘോഷ കമ്മിറ്റി മുൻ പ്രസിഡണ്ട് വി കെ രവീന്ദ്രൻ അധ്യക്ഷനായി. കൂടത്തിൽ ശ്രീകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സി വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. തിട്ടയിൽ വാസുദേവൻ നായർ, ഗംഗാധരൻ കോലൻചിറ, അനിത ഗോപി, സുകേഷ് എം, ദേവരാജൻ മാസ്റ്റർ, പ്രഭാകരൻ സി എന്നിവർ സംസാരിച്ചു. തുടർന്ന് മാതൃസമിതി അവതരിപ്പിച്ച തിരുവാതിരയും മണത്തണയിലെ കലാകാരൻമാർ അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ നവരാത്രി ആഘോഷപരിപാടി ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ ഒന്നു വരെയാണ് നവരാത്രി മണ്ഡപത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316225/chapparam-temple-manathana)