---
title: "ബ്യൂട്ടി പാർലറിൻെറ മറവിൽ അനധികൃതമായി സ്പായും അനാശാസ്യ കേന്ദ്രവും:  മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ വീരാജേ പേട്ടയിൽ അറസ്റ്റിൽ"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316261/mananthavadi"
published_at: "2025-09-22T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0df88c2836_IMG-20250922-WA0032.jpg"
keywords: []
---

# ബ്യൂട്ടി പാർലറിൻെറ മറവിൽ അനധികൃതമായി സ്പായും അനാശാസ്യ കേന്ദ്രവും:  മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ വീരാജേ പേട്ടയിൽ അറസ്റ്റിൽ

> **Lead Summary:** **വീരാജ്പേട്ട** : ബ്യുട്ടി പാർലറിൻെറ മറവിൽ അനധികൃതമായി അനാശാസ്യ കേന്ദ്രം നടത്തി വന്ന മൂന്ന് മലയാളികൾ അടക്കം നാലുപേർക്കെതിരെ വീരാജ്പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവിടെ ഉണ്ടായിരുന്ന നാലോളം സ്ത്രീകളെ പോലീസ് പിടികൂടി വനിതാ കംഫർട്ട് സെന്ററിലേക്ക് മാറ്റി. കണ്ണൂർ സ്വദേശികളായ പി.പി. പ്രതീപൻ , കലേഷ്‌കുമാർ , ഷാജി , വീരാജ്പേട്ട അമ്മത്തി സ്വദേശി നെല്ലമക്കട ഒ .പൊന്നണ്ണ എന്നിവർക്കെതിരെയാണ് കേസ്. ഇമ്മോറൽ ട്രാഫിക്ക് (പ്രിവൻഷൻ) ആക്ടിലെ സെക്ഷൻ 3, 4, 5 (സി) 7 പ്രകാരം പ്രതികൾക്കെതിരെ വിരാജ് പേട്ട സബ് ഡിവിഷനിലെ ഡി എസ് പി എസ്. മഹേഷ് കുമാർ, സർക്കിൾ സിപിഐ അനൂപ് മാടപ്പ, പിവീരാജ്പേട്ട സിറ്റി പോലീസ് സ്റ്റേഷൻ പി എസ് ഐമാരായ പ്രമോദ്, എം. ജെ. ലത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് കൂടുതൽ അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേസ് കൈമാറി.

## Article Content

**വീരാജ്പേട്ട** : ബ്യുട്ടി പാർലറിൻെറ മറവിൽ അനധികൃതമായി അനാശാസ്യ കേന്ദ്രം നടത്തി വന്ന മൂന്ന് മലയാളികൾ അടക്കം നാലുപേർക്കെതിരെ വീരാജ്പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവിടെ ഉണ്ടായിരുന്ന നാലോളം സ്ത്രീകളെ പോലീസ് പിടികൂടി വനിതാ കംഫർട്ട് സെന്ററിലേക്ക് മാറ്റി. കണ്ണൂർ സ്വദേശികളായ പി.പി. പ്രതീപൻ , കലേഷ്‌കുമാർ , ഷാജി , വീരാജ്പേട്ട അമ്മത്തി സ്വദേശി നെല്ലമക്കട ഒ .പൊന്നണ്ണ എന്നിവർക്കെതിരെയാണ് കേസ്. ഇമ്മോറൽ ട്രാഫിക്ക് (പ്രിവൻഷൻ) ആക്ടിലെ സെക്ഷൻ 3, 4, 5 (സി) 7 പ്രകാരം പ്രതികൾക്കെതിരെ വിരാജ് പേട്ട സബ് ഡിവിഷനിലെ ഡി എസ് പി എസ്. മഹേഷ് കുമാർ, സർക്കിൾ സിപിഐ അനൂപ് മാടപ്പ, പിവീരാജ്പേട്ട സിറ്റി പോലീസ് സ്റ്റേഷൻ പി എസ് ഐമാരായ പ്രമോദ്, എം. ജെ. ലത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് കൂടുതൽ അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേസ് കൈമാറി.

ആറു മാസമായി വീരജപേട്ടയിലെ ഗാന്ധി നഗറിൽ വാടകക്കെടുത്ത കെട്ടിടത്തിൽ ബ്യുട്ടി പാർലറിന്റെ മറവിൽ ലൈസൻസില്ലാതെ സ്പാ സെന്ററും ഇവിടെ യുവതികളെ പാർപ്പിച്ച് അനാശാശ്യ കേന്ദ്രവും നടത്തി വരികയായിരുന്നു ഇവർ. നിത്യവും നിരവധി പേർ ആഡംബരക്കാറുകളിലും മറ്റും ഇവിടെ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പരിശോധനയിൽ ഇവിടെ അനാശാസ്യ കേന്ദ്രം നടത്തുന്നതിന്റെ നിരവധി തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുടക് ജില്ലയിലെ ഒരു സ്ത്രീ ഉൾപ്പെടെ മംഗളൂരു, തമിഴ്നാട് തുടങ്ങിയ ഇടങ്ങളിൽ നിന്നും ഉള്ളവരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316261/mananthavadi)