---
title: "ISL ല്‍ ഫൈനല്‍ തേടി കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും"
english_title: "The Kerala Blasters will play in the ISL final tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31631/the-kerala-blasters-will-play-in-the-isl-final-tomorrow"
published_at: "2022-03-14T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ee15b57199_Screenshot_2022-03-14-12-03-44-91_1c337646f29875672b5a61192b9010f9.jpg"
keywords: []
---

# ISL ല്‍ ഫൈനല്‍ തേടി കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും

> **Lead Summary:**  ജംഷെദ്പുരിനെതിരെയുള്ള ആദ്യ സെമിയുടെ രണ്ടാം പാദം നാളെ രാത്രി 7:30 ന് വാസ്കോ തിലക് മൈതാനില്‍ നടക്കും.

## Article Content

 ജംഷെദ്പുരിനെതിരെയുള്ള ആദ്യ സെമിയുടെ രണ്ടാം പാദം നാളെ രാത്രി 7:30 ന് വാസ്കോ തിലക് മൈതാനില്‍ നടക്കും.

ആദ്യപാദത്തില്‍ ഒരു ഗോളിന് വിജയിച്ച ബ്ലാസ്റ്റേഴ്സിന് നാളത്തെ മത്സരം സമനിലയായാല്‍ പോലും ഫൈനലിലെത്താം.

ഫറ്റോര്‍ദയിലെ ആദ്യപാദത്തില്‍ ജംഷെദ്പുരിന്റെ ഉരുക്കുകോട്ട തകര്‍ത്തായിരുന്നു കേരളത്തിന്റെ കൊമ്പന്മാരുടെ അവിസ്മരണീയ വിജയം.

സഹല്‍ അബ്ദു സമദിന്റെ മിന്നും ഗോളില്‍ ആദ്യപാദം സ്വന്തമാക്കിയ അഡ്രിയാന്‍ ല്യൂണയുടെ സംഘത്തിന് ഇന്ന് അങ്കം വാസ്കോ തിലക് മൈതാനിലാണ്.സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ മഞ്ഞപ്പട ഏറെ മാറിക്കഴിഞ്ഞു.

വാസ്ക്വേസും സഹലും ല്യൂണയും ജോര്‍ഗെ പെരീരഡിയാസും ആക്രമണത്തില്‍ മിന്നിത്തിളങ്ങുമ്ബോള്‍ ഹോര്‍മിപാമും ലെസ്കോവിച്ചും ഖാബ്രയും ചേര്‍ന്നുള്ള പ്രതിരോധം എതിര്‍ ടീമുകളുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്നു.ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലുമെല്ലാം കൊമ്ബന്മാര്‍ കെട്ടഴിക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്. നേരത്തെ രണ്ട് തവണ സെമിയില്‍ കടന്നപ്പോഴും മഞ്ഞപ്പട തോല്‍വി അറിഞ്ഞിട്ടില്ല. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഫൈനലാണ് വുകുമനോവിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31631/the-kerala-blasters-will-play-in-the-isl-final-tomorrow)