---
title: "കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ  സൗജന്യ ദന്ത ചികിത്സാ ക്യാമ്പ്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316328/kannur"
published_at: "2025-09-22T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0fc3b40134_WhatsApp_Image_2025-09-22_at_13.01.45_f1defcdc.jpg"
keywords: []
---

# കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ  സൗജന്യ ദന്ത ചികിത്സാ ക്യാമ്പ്

> **Lead Summary:** കൂടാളി: കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ വിജയകരമായ സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് : ഓറൽ ഹെൽത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ഡെന്റൽ കോളേജിന്റെയും (അഞ്ചരക്കണ്ടി) കൂടാളി എച്ച്എസ്എസ് റോവർ&റേഞ്ചർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. കൂടാളി ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ഇ സജീവൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ അധ്യക്ഷത വഹിച്ചു. Dr മുഹമ്മദ് അർഷാദ്( പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി )Dr അനു സാറാ വർഗീസ് ( സീനിയർ ലെക്ചറർ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി ) ഡിപ്പാർട്ട്മെന്റ് ഓഫ് പീഡിയാട്രിക്‌ ഡെന്റിസ്റ്ററി എന്നിവർ വായുടെയും പല്ലുകളുടെയും ആരോഗ്യം, പുകയില ഉപയോഗം, അമിത മധുര ഉപയോഗം, ആരോഗ്യ വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി ബോധവൽക്കരണ ക്ലാസ് നൽകി. അധ്യാപകരായ മനീഷ് സി, ഉണ്ണികൃഷ്ണൻ ടി,Dr അഫ്രിദ കെ എന്നിവർ ആശംസകൾ നേർന്നു. കണ്ണൂർ ഡെന്റൽ കോളേജിലെ ഏഴോളം ഡോക്ടർമാരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. റോവർ സ്കൗട്ട് ലീഡർ നിതീഷ് മാസ്റ്റർ സ്വാഗതവും റേഞ്ചർ ലീഡർ വിനീത ടീച്ചർ നന്ദിയും പറഞ്ഞു.

## Article Content

കൂടാളി: കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ വിജയകരമായ സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് : ഓറൽ ഹെൽത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ഡെന്റൽ കോളേജിന്റെയും (അഞ്ചരക്കണ്ടി) കൂടാളി എച്ച്എസ്എസ് റോവർ&റേഞ്ചർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. കൂടാളി ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ഇ സജീവൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ അധ്യക്ഷത വഹിച്ചു. Dr മുഹമ്മദ് അർഷാദ്( പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി )Dr അനു സാറാ വർഗീസ് ( സീനിയർ ലെക്ചറർ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി ) ഡിപ്പാർട്ട്മെന്റ് ഓഫ് പീഡിയാട്രിക്‌ ഡെന്റിസ്റ്ററി എന്നിവർ വായുടെയും പല്ലുകളുടെയും ആരോഗ്യം, പുകയില ഉപയോഗം, അമിത മധുര ഉപയോഗം, ആരോഗ്യ വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി ബോധവൽക്കരണ ക്ലാസ് നൽകി. അധ്യാപകരായ മനീഷ് സി, ഉണ്ണികൃഷ്ണൻ ടി,Dr അഫ്രിദ കെ എന്നിവർ ആശംസകൾ നേർന്നു. കണ്ണൂർ ഡെന്റൽ കോളേജിലെ ഏഴോളം ഡോക്ടർമാരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. റോവർ സ്കൗട്ട് ലീഡർ നിതീഷ് മാസ്റ്റർ സ്വാഗതവും റേഞ്ചർ ലീഡർ വിനീത ടീച്ചർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316328/kannur)