---
title: "ജില്ലാ റോളർ സ്കേറ്റിംഗ് മത്സരങ്ങൾ കണ്ണൂരിൽ നടക്കും "
english_title: "Rolerscatingcompetition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316574/rolerscatingcompetition"
published_at: "2025-09-23T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d262f8d085e_1000134669.jpg"
keywords: []
---

# ജില്ലാ റോളർ സ്കേറ്റിംഗ് മത്സരങ്ങൾ കണ്ണൂരിൽ നടക്കും 

> **Lead Summary:** **കണ്ണൂർ:**കണ്ണൂർ ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ റോളർ സ്കേറ്റിംഗ് മത്സരങ്ങൾ സപ്തംബർ27, 28 തീയ്യതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് നടക്കുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ വി ഗോകുൽദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 27 ന് കാലത്ത് 9 മണിക്ക് നിയമസഭാ സ്പീക്കർ ഏ എൻ ഷംസീർ മത്സരങ്ങൾ ഔപചാരികമായി ഉൽഘാടനം ചെയ്യും. ജില്ലയിൽ നിന്ന് ആൺകുട്ടികളും പെൺകുട്ടികളുമായിമുന്നൂറിൽപരംപേർ മത്സരത്തിൽ പങ്കെടുക്കും. സ്പീഡ്, ആൽപൈൻ, ഡൗൺഹിൽ, സ്കേറ്റ് ബോർഡ് എന്നിങ്ങനെയായാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ.6 - 8 വയസ്സ് വരേയും 8 - 10 വരേയും 10 മുതൽ 12 വയസ്സ് വരെ കുള്ള കാഡറ്റ് ഗ്രൂപ്പ് , 12- 15 വയസ്സ് വരെയുള്ള സബ്ബ് ജൂനിയർ ഗ്രൂപ്പ് , 15-18 വയസ്സ് വരെയുള്ള ജൂനിയർ ഗ്രൂപ്പ് , 18 ന് മുകളിലുള്ളവർക്കായി സീനിയർ ഗ്രൂപ്പ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ജില്ലാ തല പ്രതിഭകളെ കണ്ടെത്തി സംസ്ഥാന - ദേശീയ തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരാനും സ്കേറ്റിംഗ് മത്സരങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും ഈ മത്സരങ്ങൾ വഴിയൊരുക്കുമെന്ന് ഗോകുൽദാസ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സിക്രട്ടറി എം പ്രകാശൻ , ജില്ലാ നിക്രട്ടറി അഭിൻ പി ബി ,ട്രഷറർ ജെസ്റ്റിൻ തോമസ്, സൽമാ പ്രദീപ് എന്നിവരും പങ്കെടുത്തു.

## Article Content

**കണ്ണൂർ:**കണ്ണൂർ ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ റോളർ സ്കേറ്റിംഗ് മത്സരങ്ങൾ സപ്തംബർ27, 28 തീയ്യതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് നടക്കുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ വി ഗോകുൽദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 27 ന് കാലത്ത് 9 മണിക്ക് നിയമസഭാ സ്പീക്കർ ഏ എൻ ഷംസീർ മത്സരങ്ങൾ ഔപചാരികമായി ഉൽഘാടനം ചെയ്യും. ജില്ലയിൽ നിന്ന് ആൺകുട്ടികളും പെൺകുട്ടികളുമായിമുന്നൂറിൽപരംപേർ മത്സരത്തിൽ പങ്കെടുക്കും. സ്പീഡ്, ആൽപൈൻ, ഡൗൺഹിൽ, സ്കേറ്റ് ബോർഡ് എന്നിങ്ങനെയായാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ.6 - 8 വയസ്സ് വരേയും 8 - 10 വരേയും 10 മുതൽ 12 വയസ്സ് വരെ കുള്ള കാഡറ്റ് ഗ്രൂപ്പ് , 12- 15 വയസ്സ് വരെയുള്ള സബ്ബ് ജൂനിയർ ഗ്രൂപ്പ് , 15-18 വയസ്സ് വരെയുള്ള ജൂനിയർ ഗ്രൂപ്പ് , 18 ന് മുകളിലുള്ളവർക്കായി സീനിയർ ഗ്രൂപ്പ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ജില്ലാ തല പ്രതിഭകളെ കണ്ടെത്തി സംസ്ഥാന - ദേശീയ തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരാനും സ്കേറ്റിംഗ് മത്സരങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും ഈ മത്സരങ്ങൾ വഴിയൊരുക്കുമെന്ന് ഗോകുൽദാസ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സിക്രട്ടറി എം പ്രകാശൻ , ജില്ലാ നിക്രട്ടറി അഭിൻ പി ബി ,ട്രഷറർ ജെസ്റ്റിൻ തോമസ്, സൽമാ പ്രദീപ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316574/rolerscatingcompetition)