---
title: "പുസ്തകം പ്രകാശനം നടന്നു"
english_title: "Emasharafbyte"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316581/emasharafbyte"
published_at: "2025-09-23T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d265104e075_1000134670.jpg"
keywords: []
---

# പുസ്തകം പ്രകാശനം നടന്നു

> **Lead Summary:** **കണ്ണൂർ : ** സമകാലിക സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സമയോചിതമായി പ്രതികരിക്കാൻ ഒരു സുകുമാർ അഴീക്കോട് ഇല്ലാത്തത് വലിയ ശൂന്യതയാണ് എന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു. എഴുത്തുകാരനും സിനിമാ സംവിധായകനുമായ ഇ. എം .അഷ്റഫ് സാഗരഗർജ്ജനംപുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ : ** സമകാലിക സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സമയോചിതമായി പ്രതികരിക്കാൻ ഒരു സുകുമാർ അഴീക്കോട് ഇല്ലാത്തത് വലിയ ശൂന്യതയാണ് എന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു. എഴുത്തുകാരനും സിനിമാ സംവിധായകനുമായ ഇ. എം .അഷ്റഫ് സാഗരഗർജ്ജനംപുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കണ്ണൂർ ജവഹർ ലൈബ്രറി ആൻഡ് റിസർച്ച് സെൻററിൽ നടന്ന പരിപാടിയിൽ എഴുത്തുകാരി ആർ രാജശ്രീ പുസ്തകം ഏറ്റുവാങ്ങി.ലൈബ്രറി വർക്കിംഗ് ചെയർമാൻ എം.രത്നകുമാർഅധ്യക്ഷതവഹിച്ചു.ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ പുസ്തകം പരിചയപ്പെടുത്തി.മുൻ മേയർ സുമ ബാലകൃഷ്ണൻസീനിയർ ജേണലിസ്റ്റ്യൂണിയൻ പ്രസിഡണ്ട് കെ ബാലകൃഷ്ണൻ ,പ്രൊഫസർ സുസ്മിതാ ബാബു,സാഹിത്യ അക്കാദമി അംഗം എം.കെ മനോഹരൻ ,രാജൻ അഴീക്കോടൻ, ലൈബ്രറി സെക്രട്ടറി സുധീർ പയ്യനാടൻ ദിനകരൻ കൊമ്പിലാത്ത്, ഇ. എം അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316581/emasharafbyte)