---
title: "ട്രേഡ് യൂനിയൻ സംയുക്ത സമിതിയും വ്യവസായ മേഖലകളിലെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയിൽ സമ്പൂർണമാക്കു     "
english_title: "National strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31668/national-strike"
published_at: "2022-03-14T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f08c67b389_Picsart_22-03-14_14-49-16-499.jpg"
keywords: []
---

# ട്രേഡ് യൂനിയൻ സംയുക്ത സമിതിയും വ്യവസായ മേഖലകളിലെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയിൽ സമ്പൂർണമാക്കു     

> **Lead Summary:** ട്രേഡ് യൂനിയൻ സംയുക്ത സമിതിയും വ്യവസായ മേഖലകളിലെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത മാർച്ച് 28, 29 തിയ്യതികളിലെ ദേശീയ പണിമുടക്കം ജില്ലയിൽ സമ്പൂർണമാക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ട്രേഡ് യൂനിയൻ സംയുക്ത സമിതിയും വ്യവസായ മേഖലകളിലെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത മാർച്ച് 28, 29 തിയ്യതികളിലെ ദേശീയ പണിമുടക്കം ജില്ലയിൽ സമ്പൂർണമാക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പണിമുടക്കിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി മാർച്ച് 15 മുതൽ 19 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വാഹന പ്രചരണം നടത്തും. വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടം 15ന് വൈകുന്നേരം 5 മണിക്ക് തലശ്ശേരിയിൽ ഐ എൻ ടി യു സി ദേശീയ സെക്രട്ടറി ഡോ.എം പി പത്മനാഭൻ നിർവഹിക്കും.

സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ജാഥാ ലീഡറും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് ഡോ.ജോസ്  പ്ലാത്തോട്ടം മാനേജറുമായ പ്രചരണ ജാഥ 19 ന് വൈകീട്ട് അഞ്ചിന് കണ്ണൂരിൽ സമാപിക്കും. 54 കേന്ദ്രങ്ങളിൽ ആണ് ജില്ലയിൽ സ്വീകരണം നൽകുക.

പണി മുടക്ക് പ്രരണത്തിൻ്റെ ഭാഗമായി മാർച്ച് 15ന് രാവിലെ 10.30ന് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോവിന് സമീപം തൊഴിലാളി സ്ത്രീകളുടെ ജില്ലാതല സംഗമം നടക്കും. ബസ്റ്റാൻ്റുകൾ കേന്ദ്രീകരിച്ചും പഞ്ചായത്ത് തലത്തിലും വിവിധ പ്രചരണ പരിപാടികളും പണിമുടക്കിന് മുന്നോടിയായി സംഘടിപ്പിക്കും.

വാർത്താ സമ്മേളനത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, മറ്റു തൊഴിലാളി യൂനിയൻ ഭാരവാഹികളായ സി കൃഷ്ണൻ, സി.പി. സന്തോഷ് കുമാർ, എം എ കരീം, ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31668/national-strike)