---
title: "സംസ്ഥാനത്ത് ഏഴു സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 500 എംബിബിഎസ് സീറ്റുകള്‍ കൂടി"
english_title: "thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316707/thiruvananthapuram"
published_at: "2025-09-24T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d36ecc9cf0c_download_(24).jpeg"
keywords: []
---

# സംസ്ഥാനത്ത് ഏഴു സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 500 എംബിബിഎസ് സീറ്റുകള്‍ കൂടി

> **Lead Summary:** തൃശൂര്‍ : സംസ്ഥാനത്ത് 600 എംബിബിഎസ് സീറ്റുകള്‍ കൂടി. ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ അനുവദിച്ചത്. 100 സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ഏഴു സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 500 എംബിബിഎസ് സീറ്റുകളും 100 സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുമാണ് കൂടിയത്.

## Article Content

തൃശൂര്‍ : സംസ്ഥാനത്ത് 600 എംബിബിഎസ് സീറ്റുകള്‍ കൂടി. ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ അനുവദിച്ചത്. 100 സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ഏഴു സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 500 എംബിബിഎസ് സീറ്റുകളും 100 സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുമാണ് കൂടിയത്.

വയനാട്ടിലെയും കാസര്‍കോട്ടെയും പുതിയ മെഡിക്കല്‍ കോളജുകളില്‍ 50 സീറ്റുകള്‍ വീതം ഉണ്ടാകും. ഏഴ് സ്വാശ്രയ കോളജുകളില്‍ 500 സീറ്റുകള്‍ കൂട്ടിയിട്ടുണ്ട്. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 5,150 ആകും. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ ഉയര്‍ത്തിയത്.

തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, മലബാര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, അല്‍ അസര്‍ മെഡിക്കല്‍ കോളജ്, എസ്യുടി, പികെ ദാസ് മെഡിക്കല്‍ കോളജ്, കേരള മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ സീറ്റുകളാണ് വര്‍ധിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316707/thiruvananthapuram)