---
title: "കണ്ണൂരിൽ സംഘടിപ്പിക്കുന്ന ചരിത്ര -ചിത്ര-ശിൽപ പ്രദർശനം കാണാൻ പി ജയരാജൻ കാനായിയിൽ എത്തി "
english_title: "History-Painting-Sculpture Exhibition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31676/history-painting-sculpture-exhibition"
published_at: "2022-03-14T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f1180d518d_Picsart_22-03-14_15-26-51-619.jpg"
keywords: []
---

# കണ്ണൂരിൽ സംഘടിപ്പിക്കുന്ന ചരിത്ര -ചിത്ര-ശിൽപ പ്രദർശനം കാണാൻ പി ജയരാജൻ കാനായിയിൽ എത്തി 

> **Lead Summary:** സി പി എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിക്കുന്ന ചരിത്ര - ചിത്ര- ശിൽപ പ്രദർശനത്തിനായി ശിൽപി ഉണ്ണി കാനായി നിർമിച്ച പ്രതിമകൾ കാണാൻ സി പി എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ കാനായിയിൽ എത്തി.

## Article Content

സി പി എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിക്കുന്ന ചരിത്ര - ചിത്ര- ശിൽപ പ്രദർശനത്തിനായി ശിൽപി ഉണ്ണി കാനായി നിർമിച്ച പ്രതിമകൾ കാണാൻ സി പി എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ കാനായിയിൽ എത്തി.

പാറപ്പുറം സമ്മേളനമാണ് പ്രതിമാ സമുച്ഛയത്തിൻ്റെ ഇതി വൃത്തം. 1939 ഡിസംബർ അവസാനത്തിലാണ് പിണറായിയിലെ പാറപ്പുറത്ത് ചേർന്ന സമ്മേളനത്തിൽ വച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകം ഔപചാരികമായി രൂപീകരിക്കപ്പെടുന്നത്.

മലയാളികളായ കോൺഗ്രസ് സോഷ്യലിസ്റ്റ് നേതാക്കളെല്ലാം പി.കൃഷ്ണപിള്ളയുടെ നേതൃത്വത്തിൻ പാറപ്രത്തെ ഒരു വായനശാലയിൽ ഒത്തുകൂടി.പിന്നീട് കേരള ചരിത്രത്തോടൊപ്പം കമ്യൂണിസ്റ്റു പാർടിയും നടന്നു തുടങ്ങി. CPM ൻ്റെ 23-ാം പാർടി കോൺഗ്രസ് കണ്ണൂരിലെത്തുമ്പോൾ പാറപ്പുറം സമ്മേളനത്തെ ഓർക്കാതിരിക്കാനാകില്ല.

സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചരിത്ര - ചിത്ര- ശിൽപ പ്രദർശനത്തിൽ പ്രതിമാസമുച്ഛയമായി പാറപ്പുറം സമ്മേളനവും ഉണ്ടാകും. പ്രതിമകളൊരുക്കുന്നത് പ്രമുഖ ശിൽപി ഉണ്ണി കാനായി ആണ്. ചരിത്ര പ്രദർശന സബ് കമ്മറ്റി ചെയർമാൻ കൂടിയായ പി ജയരാജൻ ശിൽപിയുടെ കാനായിയിലെ വീട്ടിൽ നേരിട്ടെത്തി നിർമാണ പുരോഗതി വിലയിരുത്തി.കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിലാണ് പ്രദർശനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31676/history-painting-sculpture-exhibition)