---
title: "കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്  ദാരുണാന്ത്യം "
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316764/kollam"
published_at: "2025-09-24T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്  ദാരുണാന്ത്യം 

> **Lead Summary:** കൊല്ലം : അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അഞ്ചൽ -പുനലൂർ റോഡിൽ വെച്ച് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഗീതിന് ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

## Article Content

കൊല്ലം : അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അഞ്ചൽ -പുനലൂർ റോഡിൽ വെച്ച് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഗീതിന് ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316764/kollam)