---
title: "കണ്ണൂർ ദസറ കാണാനെത്തുന്നത് ആയിരങ്ങള്‍; ആഘോഷ തിമിർപ്പിൽ നഗരം"
english_title: "Kannurdasara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316790/kannurdasara"
published_at: "2025-09-24T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3ade7f35c1_1000134887.jpg"
keywords: []
---

# കണ്ണൂർ ദസറ കാണാനെത്തുന്നത് ആയിരങ്ങള്‍; ആഘോഷ തിമിർപ്പിൽ നഗരം

> **Lead Summary:** **കണ്ണൂര്‍ : **കണ്ണൂരിൽ ദസറയുടെ നാളുകൾ. നേരം ഇരുട്ടിത്തുടങ്ങിയാൽ നഗരം ആഘോഷ തിമിർപ്പിലാണ്. കോർപ്പറേഷൻ നടത്തുന്ന ദസറ ആഘോഷത്തിലേക്ക് ജനമൊഴുകുകയാണ്.കണ്ണൂരിന്‍റെ സ്വന്തം ദസറ. കണ്ണൂര്‍ ദസറയെ രണ്ടാം ദസറ എന്നാണ് അറിയപ്പെടുന്നത്. മൈസൂര്‍ ദസറ പകര്‍ന്ന ആഘോഷലഹരിയാണ് കണ്ണൂരിലും. കാലങ്ങള്‍ക്ക് മുമ്പ് മുടങ്ങിപ്പോയ ദസറ ആഘോഷം പുനരാരംഭിച്ചത് 2022ലാണ്.

## Article Content

**കണ്ണൂര്‍ : **കണ്ണൂരിൽ ദസറയുടെ നാളുകൾ. നേരം ഇരുട്ടിത്തുടങ്ങിയാൽ നഗരം ആഘോഷ തിമിർപ്പിലാണ്. കോർപ്പറേഷൻ നടത്തുന്ന ദസറ ആഘോഷത്തിലേക്ക് ജനമൊഴുകുകയാണ്.കണ്ണൂരിന്‍റെ സ്വന്തം ദസറ. കണ്ണൂര്‍ ദസറയെ രണ്ടാം ദസറ എന്നാണ് അറിയപ്പെടുന്നത്. മൈസൂര്‍ ദസറ പകര്‍ന്ന ആഘോഷലഹരിയാണ് കണ്ണൂരിലും. കാലങ്ങള്‍ക്ക് മുമ്പ് മുടങ്ങിപ്പോയ ദസറ ആഘോഷം പുനരാരംഭിച്ചത് 2022ലാണ്.

ഓരോ തവണയും നഗരം വര്‍ണാഭമാകും, രാത്രി സംഗീതമൊഴുകും. കലാസന്ധ്യകളാണ് ദസറയ്ക്ക് കൊഴുപ്പേകുന്നത്. വിവിധ മ്യൂസിക്കല്‍ ബാന്‍ഡുകള്‍ അരങ്ങുതകര്‍ക്കും. നര്‍ത്തകിമാര്‍ ചുവടുകള്‍ കൊണ്ട് ചടുലമാക്കും. കാഴ്ചക്കാരുടെ ഒഴുക്കാണ് കണ്ണൂര്‍ നഗരത്തിലേക്ക്.. എല്ലാരും പൊളി വൈബില്‍. അര നൂറ്റാണ്ട് മുമ്പത്തെ ചരിത്രം പറയാനുണ്ട് കണ്ണൂര്‍ ദസറയ്ക്ക്. നവരാത്രിയ്ക്കൊപ്പമായിരുന്നു ദസറയുണരുക. രാത്രി മുതല്‍ പുലരും വരെ സംഗീതം പരക്കുമായിരുന്നു. ജാതിമത ഭേദമന്യേ അന്നും ആളുകളൊഴുകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316790/kannurdasara)