---
title: "ആയുർവേദ ദിനാചരണ പരിപാടി നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/316877/iritty"
published_at: "2025-09-24T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d40f5a8ae5d_IMG-20250924-WA0049.jpg"
keywords: []
---

# ആയുർവേദ ദിനാചരണ പരിപാടി നടത്തി

> **Lead Summary:** ഇരിട്ടി : ദേശീയ ആയുർവേദ ദിനത്തിൻ്റെ ഭാഗമായി തില്ലങ്കേരി പഞ്ചായത്ത് , ഗവ: ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ ആയുർവേദ ദിനാചരണ പരിപാടി തെക്കം പൊയിൽ വാണി വിലാസം എൽ.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ. സാദിഖ് അധ്യക്ഷനായി.

## Article Content

ഇരിട്ടി : ദേശീയ ആയുർവേദ ദിനത്തിൻ്റെ ഭാഗമായി തില്ലങ്കേരി പഞ്ചായത്ത് , ഗവ: ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ ആയുർവേദ ദിനാചരണ പരിപാടി തെക്കം പൊയിൽ വാണി വിലാസം എൽ.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ. സാദിഖ് അധ്യക്ഷനായി.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി. വിമല , പഞ്ചായത്ത് അംഗം പി.ഡി. മനീഷ , മെഡിക്കൽ ഓഫിസർ  ഡോ. അമല ജെ തേരേസ, ഡോ. കെ.വി. സനീല, കെ.വി. പ്രീത, പ്രധാന അധ്യാപകൻ പി.വി. അനുപ് , ടി.കെ. മുഹമ്മദ് ഷാക്കിർ എന്നിവർ പ്രസംഗിച്ചു . ബോധവൽക്കരണ ക്ലാസും ഔഷധ ചെടികളുടെ വിതരണവും നടത്തി. കുട്ടികൾക്കായി നടത്തിയ ക്വിസ് മൽസരത്തിൽ പി.വി. ശിവേന്ദു, നിബ്രാസ് അഹമ്മദ്, ലിബ ഫാത്തിമ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/316877/iritty)