---
title: "വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിൻഡോസ് എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു  "
english_title: "The exhibition was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31694/exhibition-was-organized"
published_at: "2022-03-14T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f25157aa2c_Picsart_22-03-14_16-49-44-276.jpg"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിൻഡോസ് എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു  

> **Lead Summary:** വിദ്യാരംഗം കലസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിൻഡോസ് എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു.സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ചിത്രക്കാരൻ സി ഭാഗ്യ നാഥ് ഉദ്ഘാടനം ചെയ്തു.

## Article Content

വിദ്യാരംഗം കലസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിൻഡോസ് എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു.സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ചിത്രക്കാരൻ സി ഭാഗ്യ നാഥ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഫാദർ ജോൺ ഫ്രാൻസിസ് എസ് ജെ അധ്യക്ഷനായി.ചടങ്ങിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നീ പുരസ്‌കാരങ്ങൾ ലഭിച്ച ആൽവിൻ മുകുന്ദിനെ ചടങ്ങിൽ ആദരിച്ചു.

സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ആണ് സംഘടിപ്പിച്ചത്. ഫാദർ രാജു അഗസ്റ്റിൻ എസ് ജെ, എ സജിത്ത്, മഹേഷ് കുമാർ പി പി, വർഗീസ് കളത്തിൽ, അഡ്വക്കേറ്റ് കെ എൻ ഷാജി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31694/exhibition-was-organized)