---
title: "രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം മാർച്ച് 16 ന് ആരംഭിക്കും"
english_title: "Pass distribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31701/pass-distribution"
published_at: "2022-03-14T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f2c02e9213_n36806536616472585677939efbcfcc75f287312b0b335d0886ce9f5db5a3df9c023ecae205ef3409f468c7.jpg"
keywords: []
---

# രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം മാർച്ച് 16 ന് ആരംഭിക്കും

> **Lead Summary:** തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററിലെ വിവിധ കൗണ്ടറുകളില്‍ ആരംഭിക്കുന്നത്.പ്രതിനിധികള്‍ ഐ ഡി പ്രൂഫുമായെത്തി വേണം ഫെസ്റ്റിവല്‍ കിറ്റ് കൈപ്പറ്റേണ്ടത്.

## Article Content

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററിലെ വിവിധ കൗണ്ടറുകളില്‍ ആരംഭിക്കുന്നത്.പ്രതിനിധികള്‍ ഐ ഡി പ്രൂഫുമായെത്തി വേണം ഫെസ്റ്റിവല്‍ കിറ്റ് കൈപ്പറ്റേണ്ടത്.

കൂടുതലായി അനുവദിച്ച പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടരുകയാണ് . പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രജിസ്ട്രഷന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് https://registration.iffk.in എന്ന ഇ-മെയില്‍ ഐഡിയിലോ 8304881172 എന്ന നമ്ബറിലോ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31701/pass-distribution)