---
title: "കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ റൂഫിങ് ഭാഗം അപകടാവസ്ഥയിലാണെന്നു റിപ്പോർട്ടുകൾ"
english_title: "Kannurdistricthospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317010/kannurdistricthospital"
published_at: "2025-09-25T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5014f8ff13_1000135072.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ റൂഫിങ് ഭാഗം അപകടാവസ്ഥയിലാണെന്നു റിപ്പോർട്ടുകൾ

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ റൂഫിങ് ഭാഗം അപകടാവസ്ഥയിലാണെന്നു റിപ്പോർട്ടുകൾ. അത്യാഹിതവിഭാഗത്തിലെ റൂഫിങ് ഭാഗമാണ് അപകടമാവസ്ഥയിലായത്. ഉടൻ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് ആശുപത്രി അധികൃതർ പറയുന്നുണ്ടെങ്കിലും രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലാണ്. ഇപ്പോഴും അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന ഇടത്തുതന്നെയാണ് അപകടാവസ്ഥയിലുള്ള റൂഫിങ് ഭാഗമുള്ളത് എന്നത് അപലപനീയമായ കാര്യം തന്നെയാണ്.

## Article Content

**കണ്ണൂർ : ** കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ റൂഫിങ് ഭാഗം അപകടാവസ്ഥയിലാണെന്നു റിപ്പോർട്ടുകൾ. അത്യാഹിതവിഭാഗത്തിലെ റൂഫിങ് ഭാഗമാണ് അപകടമാവസ്ഥയിലായത്. ഉടൻ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് ആശുപത്രി അധികൃതർ പറയുന്നുണ്ടെങ്കിലും രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലാണ്. ഇപ്പോഴും അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന ഇടത്തുതന്നെയാണ് അപകടാവസ്ഥയിലുള്ള റൂഫിങ് ഭാഗമുള്ളത് എന്നത് അപലപനീയമായ കാര്യം തന്നെയാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടം അപകടാവസ്ഥയിൽ തന്നെയാണെന്നു രോഗികൾ ബന്ധപ്പെട്ടവരോടു വാക്കാൽ പരാതി പറഞ്ഞുവെങ്കിലും അടിയന്തിരനടപടികൾ കൈക്കൊള്ളാൻ അധികൃതർ ഇതുവരെയും തയാറായില്ല എന്നാണ് ആക്ഷേപം.വിശദീകരണം ചോദിച്ചു വിളിച്ച മാധ്യമപ്രവർത്തകരോട് ഉടൻ തന്നെ പ്രശ്നം പരിഹരിക്കുമെന്ന പതിവു പല്ലവി തന്നെയാണ് അധികൃതർ നൽകിയത്. റൂഫിങിലൂടെ എ.സി യുടെ പൈപ്പ് കടന്നു പോകുന്നുണ്ടെന്നും ഇതു തകരാറിലായി ലീക്കേജുണ്ടായതാണു തകരാറിനു കാരണമെന്നുമാണ് വിശദീകരണം.വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നമാണെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല എന്നാണു റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317010/kannurdistricthospital)