---
title: "മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീടിന്റെ മതിലിൽ ഇടിച്ചുകയറി ഒരാൾക്ക് പരിക്കേറ്റു"
english_title: "Pickupvanaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317051/pickupvanaccident"
published_at: "2025-09-25T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d5251eab2f9_1000135141.jpg"
keywords: []
---

# മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീടിന്റെ മതിലിൽ ഇടിച്ചുകയറി ഒരാൾക്ക് പരിക്കേറ്റു

> **Lead Summary:** **ഇരിട്ടി : **മലയോര ഹൈവേയിൽ ഉളിക്കൽ - വള്ളിത്തോട് റീച്ചിൽ വള്ളിത്തോട് ടൗണിന് സമീപം നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീടിന്റെ മതിലിൽ ഇടിച്ചുകയറി . വീടിന്റെ ഗേറ്റിന് മുന്നിൽ നിൽക്കുക ആയിരുന്ന തൊഴിലാളിക്ക് മുകളിലേക്ക് വാഹനം ഇടിച്ചു കയറിയതിൽ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു . ഇന്ന് രാവിലെ 10.30 ഓടെ ആയിരുന്നു അപകടം . കർണ്ണാടകയിൽ നിന്നും പഴങ്ങളുമായി എത്തിയ വാഹനം സാധനം ഇറക്കി തിരികെ പോകുമ്പോഴായിരുന്നു അപകടം .വീട്ടിലെ മരം മുറിച്ചുമാറ്റാൻ എത്തിയ പുന്നാട് സ്വദേശി തൊഴിലാളിക്കാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കർണ്ണാടകയിൽ നിന്നും പഴവും പച്ചക്കറികളുമായി എത്തുന്ന വാഹനങ്ങൾ തിരികെ പോകുന്നത് അപകടകരമായ വേഗതയിൽ ആണെന്ന പരാതി ഉയരുന്നുണ്ട് .

## Article Content

**ഇരിട്ടി : **മലയോര ഹൈവേയിൽ ഉളിക്കൽ - വള്ളിത്തോട് റീച്ചിൽ വള്ളിത്തോട് ടൗണിന് സമീപം നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീടിന്റെ മതിലിൽ ഇടിച്ചുകയറി . വീടിന്റെ ഗേറ്റിന് മുന്നിൽ നിൽക്കുക ആയിരുന്ന തൊഴിലാളിക്ക് മുകളിലേക്ക് വാഹനം ഇടിച്ചു കയറിയതിൽ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു . ഇന്ന് രാവിലെ 10.30 ഓടെ ആയിരുന്നു അപകടം . കർണ്ണാടകയിൽ നിന്നും പഴങ്ങളുമായി എത്തിയ വാഹനം സാധനം ഇറക്കി തിരികെ പോകുമ്പോഴായിരുന്നു അപകടം .വീട്ടിലെ മരം മുറിച്ചുമാറ്റാൻ എത്തിയ പുന്നാട് സ്വദേശി തൊഴിലാളിക്കാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കർണ്ണാടകയിൽ നിന്നും പഴവും പച്ചക്കറികളുമായി എത്തുന്ന വാഹനങ്ങൾ തിരികെ പോകുന്നത് അപകടകരമായ വേഗതയിൽ ആണെന്ന പരാതി ഉയരുന്നുണ്ട് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317051/pickupvanaccident)