---
title: "കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ  'ജീവ ദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317075/kelakam"
published_at: "2025-09-25T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d55fe66c410_IMG-20250925-WA0051.jpg"
keywords: []
---

# കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ  'ജീവ ദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** കേളകം : കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ മലബാർ ക്യാൻസർ സെന്ററിൻ്റെ സഹകരണത്തോടെ നടന്ന ജീവദ്യുതി' രക്തദാന ക്യാമ്പ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ വർഗീസ് കവണാ ട്ടേൽ അധ്യക്ഷനായിരുന്നു. കേളകം പോലീസ് സബ് ഇൻസ്പെക്ടർ സി വി ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുനിത വാത്യാട്ട്, പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്,പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് ,മദർ പി ടി എ പ്രസിഡണ്ട് ബിനിത, ഹെഡ്മാസ്റ്റർ എം വി മാത്യു, ബ്ലഡ് ബാങ്ക് കൗൺസിലർ റോജിയ, സ്റ്റാഫ് സെക്രെട്ടറി വിജി പി ജെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ 50 പേർ രക്തം ദാനം നടത്തി. സ്കൂൾ എൻ എസ് എസ് വൊളണ്ടിയർമാർ, സ്കൗട്ട്സ്&ഗൈഡ്സ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

## Article Content

കേളകം : കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ മലബാർ ക്യാൻസർ സെന്ററിൻ്റെ സഹകരണത്തോടെ നടന്ന ജീവദ്യുതി' രക്തദാന ക്യാമ്പ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ വർഗീസ് കവണാ ട്ടേൽ അധ്യക്ഷനായിരുന്നു. കേളകം പോലീസ് സബ് ഇൻസ്പെക്ടർ സി വി ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുനിത വാത്യാട്ട്, പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്,പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് ,മദർ പി ടി എ പ്രസിഡണ്ട് ബിനിത, ഹെഡ്മാസ്റ്റർ എം വി മാത്യു, ബ്ലഡ് ബാങ്ക് കൗൺസിലർ റോജിയ, സ്റ്റാഫ് സെക്രെട്ടറി വിജി പി ജെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ 50 പേർ രക്തം ദാനം നടത്തി. സ്കൂൾ എൻ എസ് എസ് വൊളണ്ടിയർമാർ, സ്കൗട്ട്സ്&ഗൈഡ്സ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317075/kelakam)