---
title: "'ലളിതാമൃതം' കൂട്ടായ്മയുടെ നാമജപയജ്ഞം മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നടന്നു"
english_title: "Chapparamtemple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317192/chapparamtemple"
published_at: "2025-09-26T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d652e3a152b_1000135374.jpg"
keywords: []
---

# 'ലളിതാമൃതം' കൂട്ടായ്മയുടെ നാമജപയജ്ഞം മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നടന്നു

> **Lead Summary:** **മണത്തണ : **ശ്രീ ലളിത സഹസ്രനാമ പദ പഠനവേദിയായ 'ലളിതാമൃതം' കൂട്ടായ്മയുടെ നാമജപയജ്ഞം മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നടന്നു. ലളിതാമൃതം കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചപ്പാരം ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ നാമജപയജ്ഞം സംഘടിപ്പിച്ചത്. ചപ്പാരം ക്ഷേത്ര കാരണവരും പൂജാരിയുമായ കൂടത്തിൽ ഗോപാലൻ നായർ ഭദ്രദീപം കൊളുത്തി. കന്യാകുമാരി മുതൽ കൊല്ലൂർ മൂകാംബിക ദേവി വരെ 108 ക്ഷേത്രങ്ങളിലായി ലളിതാമൃതം പഠിതാക്കൾ നടത്തുന്ന മൂന്നാമത് സഹസ്രനാമ ജപയജ്ഞമാണിത്. ചപ്പാരം ക്ഷേത്രത്തിലെ നാമ ജപയജ്ഞത്തോടെ കണ്ണൂർ ജില്ലയിലെ ക്ഷേത്ര പര്യടനം പൂർത്തിയായി. ലളിതാമൃതം ഉത്തരമേഖല സെക്രട്ടറി മീര മോഹൻ, ആശാലത, കോർഡിനേറ്റർ ജെനി, സമിതി കോർഡിനേറ്റര്മാരായ അനിത, രാധ രഘു , ജിഷ, സന്ധ്യ, നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**മണത്തണ : **ശ്രീ ലളിത സഹസ്രനാമ പദ പഠനവേദിയായ 'ലളിതാമൃതം' കൂട്ടായ്മയുടെ നാമജപയജ്ഞം മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നടന്നു. ലളിതാമൃതം കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചപ്പാരം ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ നാമജപയജ്ഞം സംഘടിപ്പിച്ചത്. ചപ്പാരം ക്ഷേത്ര കാരണവരും പൂജാരിയുമായ കൂടത്തിൽ ഗോപാലൻ നായർ ഭദ്രദീപം കൊളുത്തി. കന്യാകുമാരി മുതൽ കൊല്ലൂർ മൂകാംബിക ദേവി വരെ 108 ക്ഷേത്രങ്ങളിലായി ലളിതാമൃതം പഠിതാക്കൾ നടത്തുന്ന മൂന്നാമത് സഹസ്രനാമ ജപയജ്ഞമാണിത്. ചപ്പാരം ക്ഷേത്രത്തിലെ നാമ ജപയജ്ഞത്തോടെ കണ്ണൂർ ജില്ലയിലെ ക്ഷേത്ര പര്യടനം പൂർത്തിയായി. ലളിതാമൃതം ഉത്തരമേഖല സെക്രട്ടറി മീര മോഹൻ, ആശാലത, കോർഡിനേറ്റർ ജെനി, സമിതി കോർഡിനേറ്റര്മാരായ അനിത, രാധ രഘു , ജിഷ, സന്ധ്യ, നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317192/chapparamtemple)