---
title: "അങ്ങാടിക്കടവിൽ ജനവാസ കേന്ദ്രത്തിൽ കടുവ"
english_title: "Angadikkadavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317199/angadikkadavu"
published_at: "2025-09-26T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6575b5a539_1000135391.jpg"
keywords: []
---

# അങ്ങാടിക്കടവിൽ ജനവാസ കേന്ദ്രത്തിൽ കടുവ

> **Lead Summary:** **ഇരിട്ടി: **അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും ഒന്നരക്കിലോമീറ്റർ അകലെ അട്ടയോലിയിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതായി പ്രദേശവാസി . വള്ളിക്കാവുങ്കൽ അപ്പച്ചൻ എന്ന മാത്യു ആണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. അസാധാരണ നിലയിൽ കുരങ്ങുകൾ കരയുന്നത് കേട്ടാണ് അദ്ദേഹം സ്ഥലത്തെത്തി പരിശോധന നടത്തിയത്. അട്ടയോലിയിലെറബ്ബർ തോട്ടത്തിനോട് ചേർന്ന കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ വിശ്രമിക്കുന്ന നിലയിൽ കിടക്കുകയായിരുന്ന കടുവക്കു മുന്നിൽ പെട്ട അപ്പച്ചൻ ഉടനെ സമീപത്തെ ഒരു മരത്തിൽ കയറിയ ശേഷം നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അരമണിക്കൂറോളം കടുവക്ക് മുന്നിൽ നിൽക്കുന്നതിനിടെ കടുവ ഇവിടെനിന്നും എഴുന്നേറ്റു കുന്നിന്റെ ചരിവിലേക്കു നീങ്ങുകയായിരുന്നു. നാട്ടുകാർ എത്തി പരിശോധിക്കുന്നതിനിടെ കടുവ കിടന്നതിനു സമീപത്തായി കഴുത്തിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ കാട്ട്പന്നിയുടെ ജഡവും കണ്ടെത്തി. കരിക്കോട്ടകരി പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.

## Article Content

**ഇരിട്ടി: **അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും ഒന്നരക്കിലോമീറ്റർ അകലെ അട്ടയോലിയിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതായി പ്രദേശവാസി . വള്ളിക്കാവുങ്കൽ അപ്പച്ചൻ എന്ന മാത്യു ആണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. അസാധാരണ നിലയിൽ കുരങ്ങുകൾ കരയുന്നത് കേട്ടാണ് അദ്ദേഹം സ്ഥലത്തെത്തി പരിശോധന നടത്തിയത്. അട്ടയോലിയിലെറബ്ബർ തോട്ടത്തിനോട് ചേർന്ന കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ വിശ്രമിക്കുന്ന നിലയിൽ കിടക്കുകയായിരുന്ന കടുവക്കു മുന്നിൽ പെട്ട അപ്പച്ചൻ ഉടനെ സമീപത്തെ ഒരു മരത്തിൽ കയറിയ ശേഷം നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അരമണിക്കൂറോളം കടുവക്ക് മുന്നിൽ നിൽക്കുന്നതിനിടെ കടുവ ഇവിടെനിന്നും എഴുന്നേറ്റു കുന്നിന്റെ ചരിവിലേക്കു നീങ്ങുകയായിരുന്നു. നാട്ടുകാർ എത്തി പരിശോധിക്കുന്നതിനിടെ കടുവ കിടന്നതിനു സമീപത്തായി കഴുത്തിന്റെ ഭാഗം ഭക്ഷിച്ച നിലയിൽ കാട്ട്പന്നിയുടെ ജഡവും കണ്ടെത്തി. കരിക്കോട്ടകരി പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317199/angadikkadavu)