---
title: "കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വന്തം പാർട്ടിയുടെ ആശയം പോലും മറന്നാണ് ഭരിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ"
english_title: "Kcvenugopal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317232/kcvenugopal"
published_at: "2025-09-26T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d67e999e209_1000135451.jpg"
keywords: []
---

# കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വന്തം പാർട്ടിയുടെ ആശയം പോലും മറന്നാണ് ഭരിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ

> **Lead Summary:** കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വന്തം പാർട്ടിയുടെ ആശയം പോലും മറന്നാണ് ഭരിക്കുന്നതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പിണറായി വിജയൻ സർക്കാർ ചെയ്ത 'പാപകർമം' കഴുകിക്കളയാൻ കഴിയില്ലെന്നും കേരളത്തിലെ ജനവിരുദ്ധ സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വന്തം പാർട്ടിയുടെ ആശയം പോലും മറന്നാണ് ഭരിക്കുന്നതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പിണറായി വിജയൻ സർക്കാർ ചെയ്ത 'പാപകർമം' കഴുകിക്കളയാൻ കഴിയില്ലെന്നും കേരളത്തിലെ ജനവിരുദ്ധ സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള സർക്കാരിന് ലക്ഷ്യബോധമില്ലെന്നും ദിശാബോധമില്ലെന്നും കെ സി വേണുഗോപാൽ തുറന്നടിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മ‌ വർദ്ധിച്ചെന്നും അത് ഇല്ലാതാക്കാൻ സർക്കാർ ഒന്നും ചെയ്‌തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകി കയറ്റുക മാത്രമാണ് സർക്കാർ ചെയ്ത‌ത്. ഇന്നലെ വരെ പ്രഖ്യാപിച്ചിരുന്ന ആശയങ്ങളോട് യോജിക്കാത്തവരുമായി സന്ധി ചെയ്ത‌ാണ് സിപിഎം ഭരണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317232/kcvenugopal)