---
title: "മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം"
english_title: "malppuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317279/malppuram"
published_at: "2025-09-27T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d73eb43bb87_download_(49).jpeg"
keywords: []
---

# മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം

> **Lead Summary:** മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്.

## Article Content

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്.

നിർത്തിയ ലോറിക്ക് പിന്നിൽ കാറിടിച്ചുകയറിയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന വൈലത്തൂർ സ്വദേശി ഉസ്മാൻ, വള്ളിക്കുന്ന് സ്വദേശി ഷാഹുൽഹമീദ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായി തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317279/malppuram)