---
title: "വടക്കൻ കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317294/rain"
published_at: "2025-09-27T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7533cce706_download_(76).jpeg"
keywords: []
---

# വടക്കൻ കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത

> **Lead Summary:** **കോഴിക്കോട്**: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി. ഇത് പ്രകാരം ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അതിശക്ത മഴ അനുഭവപ്പെട്ട തലസ്ഥാനമടക്കമുള്ള തെക്കൻ ജില്ലകൾക്ക് ഇന്ന് ആശ്വാസം വകയുണ്ടെന്നും കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നു

## Article Content

**കോഴിക്കോട്**: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി. ഇത് പ്രകാരം ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അതിശക്ത മഴ അനുഭവപ്പെട്ട തലസ്ഥാനമടക്കമുള്ള തെക്കൻ ജില്ലകൾക്ക് ഇന്ന് ആശ്വാസം വകയുണ്ടെന്നും കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317294/rain)