---
title: "മട്ടന്നൂർ കിളിയങ്ങാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടു പോത്തിനെ മയക്ക് വെടിവെച്ചു വീഴ്ത്തി"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317369/mattannur"
published_at: "2025-09-27T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7a0bdc98ef_1000135645.jpg"
keywords: []
---

# മട്ടന്നൂർ കിളിയങ്ങാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടു പോത്തിനെ മയക്ക് വെടിവെച്ചു വീഴ്ത്തി

> **Lead Summary:** **മട്ടന്നൂർ : **കഴിഞ്ഞ രണ്ടു ദിവസമായി മേഖലയെ ഭീതിയിലാഴ്ത്തിയ കാട്ടു പോത്തിനെ വെടിവച്ച് വീഴ്ത്തി. മട്ടന്നൂർ കിളിയങ്ങാട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെയാണ് മയക്കുവെടി വെച്ചു പിടിച്ചത്. കൂടാളി ചിത്രാരിയിൽ നിന്നാണ് ശനിയാഴ്ച്ച പകൽ മയക്ക് വെടി വെച്ചത്. കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയതിനെ തുടർന്ന് മട്ടന്നൂർ മേഖലയിൽ കഴിഞ്ഞ ദിവസം മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

## Article Content

**മട്ടന്നൂർ : **കഴിഞ്ഞ രണ്ടു ദിവസമായി മേഖലയെ ഭീതിയിലാഴ്ത്തിയ കാട്ടു പോത്തിനെ വെടിവച്ച് വീഴ്ത്തി. മട്ടന്നൂർ കിളിയങ്ങാട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെയാണ് മയക്കുവെടി വെച്ചു പിടിച്ചത്. കൂടാളി ചിത്രാരിയിൽ നിന്നാണ് ശനിയാഴ്ച്ച പകൽ മയക്ക് വെടി വെച്ചത്. കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയതിനെ തുടർന്ന് മട്ടന്നൂർ മേഖലയിൽ കഴിഞ്ഞ ദിവസം മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

കാട്ടുപോത്ത് ജനവാസ മേഖലയിൽ വിഹരിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെ ആളുകൾ ഭീതിയിലായി. തുടർന്ന് മയക്ക് വെടി വച്ച് വീഴ്ത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317369/mattannur)