---
title: "‘ഓപ്പറേഷൻ വനരക്ഷ’; സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന"
english_title: "Operationvanaraksha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/317378/operationvanaraksha"
published_at: "2025-09-27T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d7a82cc4445_1000135655.jpg"
keywords: []
---

# ‘ഓപ്പറേഷൻ വനരക്ഷ’; സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിലാണ് വിജിലൻസ് സംഘം ഇന്ന് രാവിലെ 11 മണി മുതൽ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിലാണ് വിജിലൻസ് സംഘം ഇന്ന് രാവിലെ 11 മണി മുതൽ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്.

പ്രധാനമായും ലാന്റ് എൻ.ഒ.സി (NOC), മരം മുറി അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ അനുമതികൾ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരമാണ് വിജിലൻസിന് ലഭിച്ചത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടെത്തുക എന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.

തിരുവനന്തപുരത്ത് പാലോട് വനം വകുപ്പ് ഓഫീസിൽ ഉൾപ്പെടെ വിജിലൻസ് സംഘം പരിശോധന നടത്തുന്നുണ്ട്. തലസ്ഥാനത്ത് നിന്നുള്ള പ്രത്യേക വിജിലൻസ് സംഘമാണ് ഇവിടുത്തെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/317378/operationvanaraksha)